സുനിതയും വില്‍മോറും ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യും

വാഷിങ്ടണ്‍: നവംബറില്‍ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാസയുടെപേടകത്തിലെ തകരാറിനെ തുടർന്ന് 8 മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച്‌ വില്‍മോറും വോട്ട് ചെയ്യും.

ഇരുവരും 2025 ഫെബ്രുവരി വരെ അവിടെ തുടരുമെന്നാണ് കരുതുന്നത്.’പൗരന്മാർ എന്ന നിലയില്‍ ഇത് വളരെ പ്രധാനപ്പെട്ട ഒരു കടമയാണ്. ഞാൻ ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാൻ കാത്തിരിക്കുകയാണ്- ഇന്ത്യൻ വംശജയായ സുനിത വില്യംസ് മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ പറഞ്ഞു.

ബഹിരാകാശയാത്രികർ താമസിക്കുന്ന ഇന്റർനാഷനല്‍ സ്‌പേസ് സ്റ്റേഷനിലേക്ക് സ്ഥാനാർത്ഥികളുടെ ബാലറ്റുകള്‍ ഡിജിറ്റലായി ഇന്ററാക്ടീവ് ചെക്ക്ബോക്സുകള്‍ അടങ്ങിയ പിഡിഎഫ് ഫയലായി അയക്കുകയാണ് ചെയ്യുക.വോട്ട് രേഖപ്പെടുത്തിയതിന് ശേഷം, ബാലറ്റുകള്‍ ഇലക്‌ട്രോണിക് വഴി ഭൂമിയിലേക്ക് തിരിച്ചയക്കും.

സുരക്ഷയുടെ ഭാഗമായി ഹൂസ്റ്റണിലെ നാസയുടെ മിഷൻ കണ്‍ട്രോള്‍ സെൻററിലേക്ക് അയക്കുന്നതിന് മുമ്ബ് ബാലറ്റുകള്‍ എൻക്രിപ്റ്റ് ചെയ്യുമെന്നും മാധ്യമങ്ങള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News