April 22, 2025 11:52 pm

കോവിഡ് തരംഗം: സിംഗപ്പൂരില്‍ 25,900 പേർക്ക് രോഗം

സിംഗപ്പൂര്‍: ഒരാഴ്ചയ്ക്കിടെ 25,900 കോവിഡ് കേസുകൾ സിംഗപ്പൂരില്‍ സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാന്‍ ആരോഗ്യമന്ത്രി ഓങ് യെ കുങ് അഭ്യർഥിച്ചു.

മെയ് തുടക്കത്തിൽ 13,700 കേസുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ തൊട്ടടുത്ത ആഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി. ഇതോടെ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്

അടുത്ത രണ്ടോ നാലോ ആഴ്‌ചയ്‌ക്കുള്ളിൽ രോഗ വ്യാപനം അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നല്‍കി.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 250 പേരെയാണ് പുതുതായി ആശുപത്രിയിലാക്കിയത്. കഴിഞ്ഞ ആഴ്ച ഇത് 181 മാത്രമായിരുന്നു.

60 വയസിന് മുകളിലുള്ളവരും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ സുരക്ഷയുടെ ഭാഗമായി അധിക ഡോസ് എടുക്കാന്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News