December 12, 2024 5:18 am

കടംവീട്ടാനായി റിലയൻസ് 25,500 കോടിയുടെ വായ്പയെടുക്കുന്നു

മുംബൈ: ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്, കടംവീട്ടാനായി 25,500 കോടിയുടെ വായ്പയെടുക്കാൻ തയാറെടുക്കുന്നു.

റിലയൻസിന്റെ ആസ്ഥാനമായ മുംബൈയിൽ ബാങ്കുകളുമായി കമ്പനി അധികൃതർ ചർച്ച തുടങ്ങി.വിദേശത്ത് നിന്ന് ഒരു ഇന്ത്യൻ കമ്പനിയുടെ വാങ്ങുന്ന ഏറ്റവും വലിയ വായ്പയായിരിക്കും ഇത്.

12ഓളം ബാങ്കുകളുമായി വായ്പ സംബന്ധിച്ച് അന്തിമ ചർച്ചകൾ നടത്തുന്നുണ്ട്.2025ന്റെ ആദ്യപാദത്തിൽ തന്നെ വായ്പയെടുക്കുന്നതിൽ അന്തിമ തീരുമാനമുണ്ടായേക്കും.

വായ്പയുടെ വ്യവസ്ഥകളിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. വായ്പ തിരിച്ചടവിനായി റിലയൻസിന് അടുത്ത വർഷം 2.9 ബില്യൺ ഡോളർ വേണമെന്നാണ് കണക്കാക്കുന്നത്.കഴിഞ്ഞ വർഷവും ഇത്തരത്തിൽ റിലയൻസ് വിദേശത്ത് നിന്ന് വായ്പയെടുത്തിരുന്നു.

700 കോടി രൂപയാണ് കഴിഞ്ഞ വർഷം റിലയൻസ് വായ്പയെടുത്തത്. കഴിഞ്ഞയാഴ്ച റേറ്റിങ് ഏജൻസിയായ മുഡീസ് റിലയൻസിന്റെ റേറ്റിങ് baa2ൽ തന്നെ നിലനിർത്തിയിരുന്നു. അതുകൊണ്ട് കമ്പനിക്ക് വിദേശത്ത് നിന്ന് വൻതുക വായ്പയെടുക്കുന്നതിൽ തടസങ്ങളൊന്നുമുണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News