രണ്ടായിരം രൂപ നോട്ട്; മാറ്റി വാങ്ങാനുള്ള തീയതി നീട്ടി

In Main Story
October 01, 2023

ദില്ലി : രണ്ടായിരം രൂപ നോട്ട് മാറ്റി വാങ്ങാനുള്ള തീയതി റിസർവ് ബാങ്ക് ഒരാഴ്ച കൂടി നീട്ടി,​ ഒക്ടോബർ ഏഴുവരെ നോട്ട് മാറ്റി വാങ്ങാമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. വിദേശത്തുള്ള ഇന്ത്യക്കാരുടെ സൗകര്യം കൂടി കണക്കിലെടുത്താണ് സമയം നീട്ടിയത്.

സെപ്തംബർ 30 ആയിരുന്നു നോട്ട് മാറ്റിയെടുക്കാൻ റിസർവ് ബാങ്ക് നേരത്തെ അനുവദിച്ചിരുന്ന സമയപരിധി. 3.42 ലക്ഷം കോടി രൂപ മൂല്യം വരുന്ന നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. ഇതിൽ 93 ശതമാനം നോട്ടുകളും സെപ്തംബർ ഒന്നാംതീയതി തന്നെ തിരികെയെത്തിയെന്ന് റിസർവ് ബാങ്ക് അറിയിച്ചിരുന്നു അതേസമയം നോട്ടിന്റെ നിയമപ്രാബല്യം തുടരുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. .

നോട്ട് നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകളിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരേസമയം 20000 രൂപ വരെ മൂല്യമുള്ള 2000 രൂപയുടെ പത്ത് നോട്ടുകൾ വരെ മാറ്റിയെടുക്കാനുള്ള സംവിധാനമാണ് ബാങ്കുകളിൽ ഉള്ളത്. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികൾക്ക് നോട്ടുകൾ മാറിയെടുക്കാം.. 500,​ 1000 രൂപ നോട്ടുകൾ നിരോധിച്ചതിന് പിന്നാലെ 2016ലാണ് 2000 രൂപ നോട്ട് റിസർവ് ബാങ്ക് അവതരിപ്പിച്ചത്.