അയോധ്യ: പ്രതിഷ്ഠാ ചടങ്ങിന്റെ മുന്നോടിയായി കോവിലിനുള്ളില്‍ ശ്രീരാമ വിഗ്രഹം സ്ഥാപിച്ചു.ജനുവരി 22- ന് നടക്കാനിരിക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യതിഥി.പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറക്കുമെന്നാണ് പ്രതീക്ഷ.
വ്യാഴാഴ്ച ഉച്ചക്ക് 1.28 ന്, പൂജാരിമാർ നിശ്ചയിച്ച മംഗള ഹൂർത്തത്തിൽ ശില്പി അരുൺ യോഗിരാജ് നിർമ്മിച്ച 51 ഇഞ്ച് ഉയരമുള്ള രാം ലല്ലയുടെ വിഗ്രഹം, സ്ഥാപിക്കുകയായിരുന്നു.അനിൽ മിശ്ര, ചമ്പത് റായ്, സ്വാമി ഗോവിന്ദ് ഗിരി എന്നിവരുൾപ്പെടെ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായി.
‘ജലദിവസ്’ ആചാരത്തിന്റെ ഭാഗമായി വിഗ്രഹം നനഞ്ഞ തുണി കൊണ്ട് പൊതിഞ്ഞു.തുടർന്ന് ‘ഗന്ധദിവസ്’ ആചാരത്തിന്റെ ഭാഗമായി ചന്ദനവും കുങ്കുമപൂവും കൊണ്ട് നിർമ്മിച്ച പ്രത്യേക കുഴമ്പ് പൂശി.
വിഗ്രഹം സ്ഥാപിച്ച ശേഷം ശ്രീകോവിൽ വൃത്തിയാക്കി ഒരു തിരശ്ശീല കൊണ്ട് മറച്ചു. ഗണേശ അംബികാ പൂജ, വരുൺ പൂജ, വാസ്തു പൂജ എന്നിവ നടത്തി.
സമാന്തരമായി, ‘രജത്’ അല്ലെങ്കിൽ ‘ഉത്സവ’ എന്ന് വിളിക്കുന്ന പഴയ വിഗ്രഹത്തിലും ആചാരങ്ങൾ ആരംഭിച്ചു.”ജലദിവസത്തിൽ വിഗ്രഹം, നദിയിൽ മുക്കുന്നതാണ് പതിവ്. എന്നാൽ ഈ വിഗ്രഹത്തിന്റെ വലിപ്പം കണക്കിലെടുത്ത്, ഒരു ജലകലശം വച്ച്, വിഗ്രഹത്തിന്റെ പാദങ്ങളും വെള്ളത്തിൽ നനച്ച തുണിയും അതിന്മേൽ പൊതിഞ്ഞിരിക്കുന്നു.
കുങ്കുമപൂവ് കലർത്തിയ ചന്ദനത്തിന്റെ പ്രത്യേക കുഴമ്പ പൂശിയ ശേഷം വിഗ്രഹം വൈകുന്നേരം വൃത്തിയാക്കി. രാത്രി 7.30 ന് ആരതിയോടെ ചടങ്ങുകൾ അവസാനിച്ചു.
ക്ഷേത്രത്തിൽ നിന്ന് 100 മീറ്റർ അകലെയുള്ള മണ്ഡപത്തിൽ വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ആരംഭിച്ച ഹവനം ജനുവരി 22 വരെ തുടരും.ഇതിൽ നിന്നുള്ള അഗ്നി ഉപയോഗിച്ച് ക്ഷേത്രത്തിന്റെ ഒമ്പത് മൂലകളിലുള്ള ‘ഒമ്പത് കുണ്ഡങ്ങൾ’ പ്രകാശിപ്പിക്കും.
പ്രതിഷ്ഠാ ദിനം ദീപാവലി പോലെ മണ്‍വിളക്കുകള്‍ കത്തിച്ചും പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ടും ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.