ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിക്കുന്നതും കാണുന്നതും കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. പോക്സോ നിയമപ്രകാരം ഇത് കുററകരമാണെന്ന് കോടതി വ്യക്തമാക്കി.
ചൈല്‍ഡ് പോണോഗ്രഫി എന്ന പദം ഉപയോഗിക്കരുത്. “കുട്ടികളുടെ അശ്ലീലദൃശ്യം” എന്നതിന് പകരം “കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്തുക്കള്‍” എന്ന് മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു.
ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ പാർലമെന്‍റിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. നിയമപരമായ കാര്യങ്ങള്‍ക്കും മറ്റുമായി കുട്ടികളുടെ അശ്ലീല ദൃശ്യം എന്ന പദത്തിന് പകരം ഈ പദം ഉപയോഗിക്കണം.