ഹിന്ദു ജനസംഖ്യ കുറഞ്ഞപ്പോൾ മുസ്ലിങ്ങൾ കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു. മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധര്‍, സിഖ് തുടങ്ങിയ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ദ്ധിച്ചു. ജൈനരുടെയും പാഴ്സികളുടെയും എണ്ണം കുറഞ്ഞു

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇഎസി-പിഎം) നടത്തിയ പഠനത്തില്‍, 1950-നും 2015-നും ഇടയില്‍ ഹിന്ദുക്കളുടെ ജനസംഖ്യാ വിഹിതം 7.8% കുറഞ്ഞതായാണ് കണക്ക്.

അയല്‍ രാജ്യങ്ങളില്‍ ഭൂരിപക്ഷ വിഭാഗത്തിന്റെ ജനസംഖ്യാ വിഹിതം വര്‍ധിച്ചു. 1950 നും 2015 നും ഇടയില്‍, ഇന്ത്യയിലെ മുസ്ലീം ജനസംഖ്യാ വിഹിതം 43.15% വര്‍ദ്ധിച്ചു. ക്രിസ്ത്യാനികളില്‍ 5.38% വര്‍ദ്ധനയും സിഖുകാരില്‍ 6.58% വര്‍ദ്ധനയും ബുദ്ധമതക്കാരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവും രേഖപ്പെടുത്തി.

ജനസംഖ്യയില്‍ ഹിന്ദുക്കളുടെ പങ്ക് 1950-ല്‍ 84% ആയിരുന്നത് 2015-ല്‍ 78% ആയി കുറഞ്ഞു. മുസ്ലിങ്ങളുടേത് 9.84% ല്‍ നിന്ന് 14.09% ആയി.

മ്യാന്‍മറില്‍ ഭൂരിപക്ഷ വിഭാഗത്തിന്റെ എണ്ണത്തിലുണ്ടായ ഇടിവ് കഴിഞ്ഞാല്‍ രണ്ടാമതായി ഇടിവ് രേഖപ്പെടുത്തിയ രാജ്യം ഇന്ത്യയാണ്.

2024 മെയ് മാസത്തില്‍ പുറത്തിറക്കിയ ഈ പഠനം ലോകത്തെ 167 രാജ്യങ്ങളിലെ ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്.

പാകിസ്ഥാന്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍ ഭൂരിപക്ഷ വിഭാഗമായ മുസ്ലീങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ മുസ്ലിങ്ങളുടെ എണ്ണത്തില്‍ 18.5% വര്‍ധനയുണ്ടായി, തൊട്ടുപിന്നാലെ പാകിസ്ഥാന്‍ (3.75%), അഫ്ഗാനിസ്ഥാന്‍ (0.29%) എന്നീ രാജ്യങ്ങളും വര്‍ധന കാണിക്കുന്നുണ്ട്. മാലിദ്വീപില്‍, ഭൂരിപക്ഷ വിഭാഗമായ ഷാഫി സുന്നികളുടെ ജനസംഖ്യാ വിഹിതം 1.47% കുറഞ്ഞിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News