ന്യൂഡല്‍ഹി: പത്മ പുരസ്‌കാരങ്ങള്‍ക്ക് അർഹരായവരുടെ പട്ടിക കേന്ദ്ര സർക്കാർ പുറത്തിറക്കി. എം ടി വാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍. ഹോക്കി താരം പി ആര്‍ ശ്രീജേഷിനും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും പത്മവിഭൂഷണ്‍. നടി ശോഭനയ്ക്ക് പത്മഭൂഷണ്‍. ഫുട്‌ബോള്‍ താരം ഐ എം വിജയനും ഡോ. കെ ഓമനക്കുട്ടിക്കും പത്മശ്രീ പുരസ്‌കാരവും ലഭിച്ചു.
ദുവ്വൂര്‍ നാഗേശ്വര്‍ റെഡ്ഡി, റിട്ട. ജസ്റ്റിസ് ശ്രി ജഗദീഷ് സിങ് ഖെഹാര്‍, കുമുദിനി രജനീകാന്ത് ലഖിയ, ലക്ഷ്മി നാരായണ സുബ്രഹ്മണ്യം, മരണാനന്തബഹുമതിയായി ഒസാമു സുസുക്കി, ശാരദാ സിന്‍ഹ എന്നിവര്‍ക്കാണ് പത്മ വിഭൂഷണ്‍ ലഭിച്ചത്.
ബീഹാര്‍ മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്കും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മുരളി മനോഹറിനും മരണാന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കും. നടന്‍ നന്ദമൂരി ബാലകൃഷ്ണ, നടന്‍ അജിത്, പങ്കജ് പട്ടേല്‍, പങ്കജ് ഉദാസ് ഉള്‍പ്പടെ 19 പേര്‍ക്കാണ് പത്മ ഭൂഷണ്‍ പുരസ്‌കാരം.
തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 113 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.