ശ്രീരാമ ക്ഷേത്ര രൂപകൽപ്പനയിലോ നിർമ്മാണത്തിലോ പിഴവില്ല

അയോധ്യ:ശ്രീ രാമക്ഷേത്ര ശ്രീകോവിലിലും മറ്റ് സ്ഥലങ്ങളിലും ചോർച്ച ഉണ്ടായെന്ന മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസിന്റെ പ്രസ്താവന ശരിയല്ലെന്ന് ക്ഷേത്ര നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര അറിയിച്ചു. നിർമാണം പൂർത്തിയവുമ്പോൾ പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണിത്.

ക്ഷേത്രത്തിന്റെ രൂപകൽപ്പനയിലോ നിർമ്മാണത്തിലോ പിഴവുകളുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഒന്നാം നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മഴ വെള്ളം അകത്തേക്ക് വീഴാൻ സാധ്യതയുണ്ട്. നിർമാണ ജോലികൾ പൂർത്തിയാകുന്നതോടെ അതിന് പരിഹാരമാകുമെന്നും മിശ്ര പറഞ്ഞു.

രണ്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന ഗുരു മണ്ഡപം ആകാശത്തേക്ക് തുറന്ന് നിൽക്കുന്നതിനാലുമാണ് മഴ വെള്ളം വീഴുന്നത്. അക്കാര്യം മുൻകൂട്ടി അറിയാമായിരുന്നു. ശ്രീകോവിലിൽ വെള്ളം ഒഴുകി പോകാൻ പ്രത്യേകം സംവിധാനങ്ങളുടെ ആവശ്യമവില്ല. ഓരോ മണ്ഡപങ്ങളും വെള്ളം ഒഴുകാൻ ആവശ്യമായ ചെരിവിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സത്യേന്ദ്ര ദാസ് നിർമ്മാണത്തിൽ പിഴവുകളുണ്ടെന്ന ആരോപണം ഉന്നയിച്ചത്. ഴവെള്ളം ഒഴുകിപ്പോകാൻ ഒരു മാർഗ്ഗവുമില്ലെന്നും മഴ ശക്തമായാൽ അത് ക്ഷേത്ര ദർശനത്തെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷവും ക്ഷേത്ര മേൽക്കൂരയിൽ നിന്ന് അകത്തേക്ക് മഴ വെള്ളം ഒഴുകുന്നത് ആശ്ചര്യകരമാണെന്നും സത്യേന്ദ്ര ദാസ് പറഞ്ഞിരുന്നു.