April 8, 2025 6:32 pm

മരുന്നെത്തിയില്ല; നിപ ബാധിച്ച കുട്ടി മരിച്ചു

കോഴിക്കോട്: മാരക പകർച്ച രോഗമായ നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരണത്തിന് കീഴടങ്ങി. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് ആറ് വർഷത്തിനിടെ മരിച്ചവരുടെ എണ്ണം 21 ആയി.

കുട്ടിയെ ഇന്നലെയാണ് മെഡിക്കൽ കോളജിലെ നിപ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നത്. ആസ്ട്രേലിയയിൽ നിന്ന് മോണോ ക്ലോണൽ ആന്‍റിബോഡി ഇന്ന് എത്തിക്കാനിരിക്കെയാണ് രാവിലെ പതിനൊന്നരയോടെ ആണ് മരണം.

നിപ മരണത്തിന്‍റെ പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

Suspected Nipah virus case spreads scare in Kerala's Malappuram - The Hindu

 

ജൂ​ലൈ 10നാണ് പാണ്ടിക്കാട് സ്വദേശിയായ 14കാരന് പ​നി ബാ​ധി​ച്ചത്. 12ന് ​സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. 13ന് ​പാ​ണ്ടി​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും കാ​ണി​ച്ചു. 15ന് ​ഇ​തേ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പെ​രി​ന്ത​ല്‍മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ട​ര്‍ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​വെ​ച്ച് ശേ​ഖ​രി​ച്ച സാ​മ്പ്ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പിന്നാലെ ഇന്നലെ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു.

കുട്ടിയുമായി സമ്പർത്തത്തിലുള്ള 214 പേർ നിരീക്ഷണത്തിലുണ്ട്. ഇരിൽ 60ഓ​ളം പേ​ർ ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തിലാണുള്ളത്. ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, കു​ട്ടി​യു​ടെ ബ​ന്ധു​ക​ൾ തു​ട​ങ്ങി​യ​വരാണിത്. കു​ട്ടി​യെ ആ​ദ്യം ചി​കി​ത്സി​ച്ച ക്ലി​നി​ക്കി​ലെ ഡോ​ക്​​ട​ർ, പാ​ണ്ടി​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്​​ട​ർ, പ​ത്തോ​ളം ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി​യ​ത് മു​ത​ൽ രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും പ​ട്ടി​ക ആ​​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​ക്കി​വ​രു​ന്നു​ണ്ട്. ചി​കി​ത്സ തേ​ടി​യ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​യ​വ​ർ, സ്​​കൂ​ൾ, ട്യൂ​ഷ​ൻ സെൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ പ​ട്ടി​ക​യാ​ണ്​ ത​യാ​റാ​ക്കു​ന്ന​ത്.

Kerala reports 2 suspected Nipah virus deaths in Kozhikode, state on high alert - Hindustan Times

 

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള 13കാ​ര​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ നി​രീ​ക്ഷ​ണ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് ആം​ബു​ല​ൻ​സി​ൽ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി സാ​മ്പ്ൾ ശേ​ഖ​രി​ക്കും. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ‍യ​ക്കും. നി​ല​വി​ൽ കു​ട്ടി​ക്ക് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​യി തു​ട​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News