കോ​ഴി​ക്കോ​ട് നി​പാ രോ​ഗ​ബാധയെന്ന് സം​ശ​യം

In Main Story
September 12, 2023

കോ​ഴി​ക്കോ​ട്: പ​നി ബാ​ധി​ച്ചു​ള്ള അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ൾ നി​പാ വൈ​റ​സ് ബാ​ധ മൂ​ല​മാ​ണെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ര​ണ്ട് മ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ മൂ​ല​മാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളും, ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് അടുത്തടുത്ത് മരണമടഞ്ഞത്. ആദ്യ മരണം ആഗസ്റ്റ് 30 നാണ് സംഭവിച്ചത്.മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ശ​രീ​ര​ത്തി​ൽ നി​ന്നു​ള്ള സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് ശേ​ഷം മാ​ത്ര​മാ​കും കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​കു​ക.

എന്നാൽ നിപ സംശയം ഒട്ടും തന്നെ ഉയർന്നിരുന്നില്ല. ന്യൂമോണിയ ബാധിച്ച് മരിച്ചെന്നായിരുന്നു കരുതിയത്. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കാവുന്ന തരത്തിൽ ഒന്നും ഉണ്ടായിരുന്നില്ല. പിന്നാലെയാണ് ഇദ്ദേഹം ചികിത്സയിലിരിക്കെ ഇതേ ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാൻ എത്തിയ ആൾക്ക് സമാനമായ രോഗലക്ഷണം കണ്ടത്. അധികം വൈകാതെ ഇദ്ദേഹവും മരണത്തിന് കീഴടങ്ങി.

മരിച്ച ആദ്യത്തെയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇതോടെയാണ് നിപയായിരിക്കാമെന്ന സംശയം ഉടലെടുത്തത്. അപ്പോഴേക്കും ആദ്യത്തെയാളുടെ മൃതദേഹം സംസ്കരിച്ചു കഴിഞ്ഞിരുന്നു. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹത്തിൽ നിന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

മരിച്ച ആദ്യത്തെയാളുടെ മക്കളും സഹോദരി ഭർത്താവും മകനുമടക്കം നാല് പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ ഒൻപത് വയസുകാരനായ ഒരു ആൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഈ കുട്ടിയുടെ സ്രവ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലം വന്നാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ.

സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​നാ​യി ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല​യോ​ഗം ചേ​ര്‍​ന്നു. ജി​ല്ല​യു​ടെ ഏ​ത് ഭാ​ഗ​ത്തു​നി​ന്നു​ള്ള​വ​ർ​ക്കാ​ണ് നി​പാ ബാ​ധ സം​ശ​യി​ക്കു​ന്ന​തെ​ന്ന വി​വ​രം അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.നി​പാ ബാ​ധ മൂ​ലം മ​രി​ച്ചെ​ന്ന സം​ശ​യി​ക്ക​പ്പെ​ടു​ന്ന ഒ​രാ​ളു​ടെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.