December 12, 2024 5:29 am

ഡൽഹിയിൽ കർഷക പ്രക്ഷോഭം വീണ്ടും ; അടിച്ചമർത്താൻ പോലീസ്

ന്യൂഡല്‍ഹി: കുറഞ്ഞ താങ്ങുവില ഉറപ്പാക്കുകക, നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും നല്‍കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കര്‍ഷകര്‍ പ്രതിഷേധവുമായി വീണ്ടും രംഗത്ത്. ഇന്ന് പ്രതിഷേധ മാര്‍ച്ച് തുടങ്ങാനാണ് കര്‍ഷകരുടെ തീരുമാനം.

ഇതിനു പിന്നാലെ സുരക്ഷാ സന്നാഹങ്ങള്‍ അധികൃതര്‍ കര്‍ശനമാക്കി. അംബാല-ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തു. ശംഭു അതിര്‍ത്തിയില്‍ നിന്ന് 101 കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് കര്‍ഷക നേതാവ് സര്‍വാന്‍ സിങ് പാന്ധേര്‍ അറിയിച്ചിട്ടുള്ളത്. മാര്‍ച്ച് 297മത്തെ ദിവസത്തിലേക്കെത്തി. ഖനൗരി അതിര്‍ത്തിയില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു

അനുമതിയില്ലാതെ പ്രതിഷേധം നടത്താനായി നോയ്ഡയിലെ രാഷ്ട്രീയ ദളിത് പ്രേരണ സ്ഥലിലേക്ക് സീറോ പോയിന്റില്‍ നിന്നെത്തിയ 34 കര്‍ഷകരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ഇവരെ ജയിലിലടച്ചു.

നോയ്ഡയിലും ഗ്രേറ്റര്‍ നോയ്ഡയിലും നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ചംഗസമിതിയെ നിയോഗിച്ചു. ഐഎഎസ് ഉദ്യോഗസ്ഥനായ അനില്‍ കുമാര്‍ സാഗറാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. ഉത്തര്‍പ്രദേശിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അദ്ദേഹം. റിപ്പോര്‍ട്ടും ശുപാര്‍ശകളും സമിതി ഒരു മാസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.

New delhi,agriculturists, strike,

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News