ആട്ടം മികച്ച ചിത്രം: നടൻ ഋഷഭ് ഷെട്ടി

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ തീരുമാനിച്ചു.ഏറ്റവും മികച്ച ചിത്രമായി ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവ്വഹിച്ച ആട്ടം തിരഞ്ഞെടുത്തു.

ചിത്ര സംയോജനത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരങ്ങളും ആട്ടം സ്വന്തമാക്കി. മലയാള ചിത്രത്തിനുള്ള പുരസ്‌കാരം സൗദി വെള്ളക്ക കരസ്ഥമാക്കി. ഈ ചിത്രത്തിലൂടെ തന്നെ ഗായികയ്ക്കുള്ള പുരസ്‌കാരം ബോംബെ ജയശ്രീ സ്വന്തമാക്കി.

നടനുള്ള പുരസ്‌കാരം ഋഷഭ് ഷെട്ടി  നേടി . കാന്താരയിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടിയെ പുരസ്കാരത്തിന് അർഹനാക്കിയത്.

ഐ.എഫ്.എഫ്.ഐ, ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രമായി ആട്ടം - CINEMA - NEWS |  Kerala Kaumudi Online

 

നടിക്കുള്ള പുരസ്കാരം തിരുച്ചിത്രമ്പലത്തിലെ അഭിനയത്തിന് നിത്യ മേനോനും കച്ച് എക്‌സ്‌പ്രസിലെ അഭിനയത്തിന് മാനസി പരേഖും പങ്കിട്ടു. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു. ബാലതാരത്തിനുള്ള പുരസ്‌കാരം മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപദ് സ്വന്തമാക്കി. കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം.

പുരസ്കാര നേട്ടങ്ങൾ ഇങ്ങനെ:

നടൻ – റിഷഭ് ഷെട്ടി (കാന്താര)
മികച്ച നടി – നിത്യാ മേനൻ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് ( കച്ച് എക്സ്പ്രസ്)
സംവിധായകൻ – സൂരജ് ആർ ബർജാത്യ ഊഞ്ചായി
ജനപ്രിയ ചിത്രം -കാന്താര
നവാ​ഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ
ഫീച്ചർ ഫിലിം – ആട്ടം
തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം)
തെലുങ്ക് ചിത്രം – കാർത്തികേയ 2
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ​ഗുൽമോഹർ
സംഘട്ടനസംവിധാനം – അൻബറിവ് (കെ.ജി.എഫ് 2)
നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
​ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ)
സം​ഗീതസംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര)
ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)
കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)
ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)
​ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
​ഗായകൻ – അരിജിത് സിം​ഗ് (ബ്രഹ്മാസ്ത്ര)
ബാലതാരം- ശ്രീപഥ് (മാളികപ്പുറം)
സഹനടി – നീന ​ഗുപ്ത (ഊഞ്ചായി)
സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)