April 22, 2025 4:27 pm

നരേന്ദ്രമോദി ഇന്ന് തൃശൂരില്‍: രണ്ട് ലക്ഷം സ്ത്രീകള്‍ പങ്കെടുക്കും

തൃശ്ശൂര്‍: രണ്ടുലക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മഹിളാസമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശ്ശൂരില്‍. പ്രധാനമന്ത്രിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഉച്ചയ്ക്ക് രണ്ടരയോടെ ജനറല്‍ ആശുപത്രി പരിസരത്തുനിന്ന് റോഡ് ഷോ തുടങ്ങും. മൂന്നേകാലിനാണ് ക്ഷേത്ര മൈതാനത്തിന
ുത്ത നായ്ക്കനാലിന് സമീപത്തെ മഹിളാസമ്മേളനവേദിയിലേക്ക് മോദി എത്തുക.

റോഡ്ഷോയ്ക്കായി ജനറല്‍ ആശുപത്രിക്കു സമീപമെത്തുന്ന നരേന്ദ്രമോദിയെ ബി.ജെ.പി. നേതാക്കള്‍ സ്വീകരിക്കും. ഇതിനുശേഷം വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ നായ്ക്കനാലിനു സമീപമുള്ള വേദിയിലെത്തുമ്പോഴും സംസ്ഥാന നേതാക്കള്‍ സ്വീകരിക്കാനുണ്ടാകും. 16 പേരാണ് സമ്മേളനവേദിയില്‍ സ്വീകരിക്കാനായി ഉണ്ടാകുക. കുട്ടനെല്ലൂരില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുമ്പോള്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കാനെത്തും. നടി ശോഭന, പി.ടി. ഉഷ, ഉമാ പ്രേമന്‍, മിന്നുമണി, ബീനാ കണ്ണന്‍ തുടങ്ങി എട്ടു പ്രമുഖ വനിതകള്‍ വേദിയിലുണ്ടാകും.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News