രാജ്യസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് മോദി സർക്കാർ

ന്യൂഡല്‍ഹി: ബിജെപിയുടെ രാജ്യസഭയിലെ അംഗനില 86 ആയി കുറഞ്ഞു.എന്‍ഡിഎയ്ക്ക് 101 സീറ്റുകളുണ്ട്. അംഗസംഖ്യ കുറഞ്ഞതോടെ എന്‍ഡിഎ സർക്കാരിന് എതിരാളികളുടെ സഹായമില്ലാതെ ബില്ലുകള്‍ പാസാക്കാനാവാത്ത സാഹചര്യമാണ് ഉള്ളത്.

രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ എന്‍ഡിഎയ്ക്ക് 113 സീറ്റ് ആണ് ആവശ്യം. 4 പേര്‍ കാലാവധി പൂര്‍ത്തിയായതോടെ എന്‍ഡിഎ ഭൂരിപക്ഷത്തിന് 12 സീറ്റ് പിന്നിലാവുകയായിരുന്നു. രാകേഷ് സിന്‍ഹ, രാം ഷക്കല്‍, സൊനാല്‍ മാന്‍സിംഗ്, മഹേഷ് ജത്മലാനി എന്നീ നോമിനേറ്റഡ് അംഗങ്ങളുടെ കാലാവധിയാണ് പൂര്‍ത്തിയായത്. ഇവർ സർക്കാരിന് പിന്തുണ നൽകിയിരുന്നു.

രാജ്യസഭയില്‍ 225 സീറ്റുകളാണ് ആകെയുള്ളത്. ഇന്ത്യ സഖ്യത്തിന് 87 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് മാത്രമായി 26 സീറ്റുകളും. തൃണമൂല്‍ കോണ്‍ഗ്രസിന് പതിമൂന്ന് സീറ്റും, ആംആദ്മി പാര്‍ട്ടിയും ഡിഎംകെയ്ക്കും പത്ത് സീറ്റുകള്‍ വീതവുമാണ് ഉള്ളത്. ബിുജെപിയുമായോ കോണ്‍ഗ്രസുമായോ സഖ്യമില്ലാത്തവര്‍ക്കാണ് ബാക്കിയുള്ള സീറ്റുകള്‍. കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ് അടക്കമുള്ളവര്‍ ഇതില്‍ വരും.