April 21, 2025 11:48 am

മണിപ്പൂർ വീണ്ടും കത്തുന്നു; മന്ത്രിമാരുടെ വീട് ആക്രമിച്ചു

ഇംഫാൽ: അക്രമങ്ങൾക്ക് വിരാമമില്ലതെ വീണ്ടും മണിപ്പൂര്‍. ജിരിബാം ജില്ലയില്‍ കുക്കി അക്രമികള്‍ തട്ടിക്കൊണ്ടുപോയ ആറു ബന്ദികളില്‍ കൈക്കുഞ്ഞടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വന്‍ പ്രതിഷേധം.

കൊലപാതകത്തിന് പിന്നാലെ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇംഫാലില്‍ മണിപ്പൂരിലെ രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടുകളിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറി.

ആള്‍ക്കൂട്ട ആക്രമണം മൂലം ജില്ലയില്‍ അനിശ്ചിതകാലത്തേക്ക് നിരോധന ഉത്തരവുകള്‍ നിലവിൽ വന്നു.ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ്, ബിഷ്ണുപൂര്‍, തൗബല്‍, കാക്ചിംഗ്, കാങ്‌പോക്പി, ചുരാചന്ദ്പൂര്‍ എന്നിവിടങ്ങളില്‍ രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ തടഞ്ഞിട്ടുണ്ട്.

Manipur CM N Biren Singh

കുക്കി തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്ബ് ദുരിതാശ്വാസ ക്യാമ്ബില്‍ നിന്ന് കാണാതായ ആറ് പേരില്‍ മൂന്ന് പേരെ മണിപ്പൂര്‍-ആസാം അതിര്‍ത്തിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വിദൂര ഗ്രാമമായ ജിരിമുഖിലെ നദിക്ക് സമീപം വെള്ളിയാഴ്ച വൈകുന്നേരം ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

നവംബര്‍ 11 ന്, ഒരു സംഘം തീവ്രവാദികള്‍ ബോറോബെക്ര ഏരിയയിലെ ഒരു പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. എന്നാല്‍ ആക്രമണം സുരക്ഷാ സേന പരാജയപ്പെടുത്തി. തുടര്‍ന്ന് 11 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പിന്‍വാങ്ങുന്നതിനിടെ പൊലീസ് സ്റ്റേഷന് സമീപമുള്ള ദുരിതാശ്വാസ ക്യാമ്ബില്‍ നിന്ന് മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News