പാചകവാതക സിലിണ്ടർ വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും കേന്ദ്ര സർക്കാർ വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. ഇതോടെ ഹോട്ടലുകളിലെ ഭക്ഷ്യവിഭവങ്ങളുടെ വില വീണ്ടും കുത്തനെ ഉയരും.

19 കിലോയുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. സിലിണ്ടര്‍ വില 1806 രൂപയായി ഉയര്‍ന്നു.
തുടര്‍ച്ചയായ രണ്ടാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്.

ഡല്‍ഹിയില്‍ 25 രൂപയും മുംബൈയില്‍ 26 രൂപയുമാണ് വര്‍ധിച്ചത്. പുതിയ നിരക്ക് അനുസരിച്ച്‌ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ 1795 രൂപയായി.

കൊല്‍ക്കത്തയില്‍ സിലിണ്ടര്‍ വില 1911 രൂപയായി. മുംബൈയില്‍ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 1749 രൂപയായപ്പോള്‍ ചെന്നൈയില്‍ 1960.50 രൂപയായും വര്‍ധിച്ചു. ഫെബ്രുവരിയില്‍ 14 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.