ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കെ. മുരളീധരൻ തൃശ്ശൂരിലും ഷാഫി പറമ്പിൽ വടകരയിലും മത്സരിക്കും.
വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ. കെ.സി.വേണുഗോപാൽ ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴയിലെത്തും.
കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക:
തിരുവനന്തപുരം- ശശി തരൂർ
ആറ്റിങ്ങൽ- അടൂർ പ്രകാശ്
ആലപ്പുഴ- കെ.സി. വേണുഗോപാൽ
മാവേലിക്കര- കൊടിക്കുന്നിൽ സുരേഷ്
ഇടുക്കി- ഡീൻ കുര്യാക്കോസ്
പത്തനംതിട്ട- ആന്റോ ആന്റണി
എറണാകുളം- ഹൈബി ഈഡൻ
ചാലക്കുടി- ബെന്നി ബഹനാൻ
ആലത്തൂർ- രമ്യാ ഹരിദാസ്
പാലക്കാട്- വി.കെ. ശ്രീകണ്ഠൻ
തൃശ്ശൂർ- കെ. മുരളീധരൻ
കോഴിക്കോട്- എം.കെ. രാഘവൻ
വയനാട്- രാഹുൽ ഗാന്ധി
വടകര- ഷാഫി പറമ്പിൽ
കണ്ണൂർ- കെ. സുധാകരൻ
കാസർകോട്- രാജ്മോഹൻ ഉണ്ണിത്താൻ
എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് പട്ടികയ്ക്ക് രൂപംനൽകിയത്. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡി.കെ. ശിവകുമാർ, കേരളത്തിന്റെ സ്‌ക്രീനിങ് കമ്മിറ്റി ചെയർമാൻ ഹരീഷ് ചൗധരി, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, ശശി തരൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തിരുന്നു.