ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 മണ്ഡലത്തിലും യു.ഡി.എഫ് ജയിക്കുമെന്ന് എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേയിലെ നിഗമനം.
സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫും കേന്ദ്ര സർക്കാരിനെ നയിക്കുന്ന എന്‍ഡിഎയും പച്ചതൊടില്ല.
കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കുറിയും വയനാട്ടിൽ മൽസരിക്കുന്നത് യു ഡി എഫിനു ഗൂണം ചെയ്യും.
കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുഡിഎഫ് 44.5 ശതമാനം വോട്ടുകളോടെ 20-ല്‍ 20 സീറ്റുകളിലും ജയിക്കും. 31.4 ശതമാനം വോട്ട് വിഹിതം നേടുന്ന ഇടതുപക്ഷത്തിനോ 19.8 ശതമാനം വോട്ട് വിഹിതം നേടുന്ന ബിജെപി മുന്നണിക്കോ ഒരു സീറ്റിലും ജയിക്കാനാവില്ല. മറ്റുപാര്‍ട്ടികള്‍ 4.3 ശതമാനം വോട്ടുകള്‍ നേടിയേക്കും.
തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണി തൂത്തുവാരുമെന്നും സര്‍വ്വേയിലുണ്ട്.അവിടെയും ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാനാകില്ല.
ഗുജറാത്ത്, രാജസ്ഥാന്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി തൂത്തുവാരുമെന്നാണ് സര്‍വ്വേയിലെ കണ്ടെത്തൽ.