ന്യൂഡൽഹി : കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് എപ്രിൽ 26 ന് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു.
രാജ്യത്തെ 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്ക് 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ആണ് കേരളത്തിൽ തെരഞ്ഞെടുപ്പ്. ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് :
ആന്ധ്രാ പ്രദേശ് വോട്ടെടുപ്പ് -മെയ് 13ന്
സിക്കിം- ഏപ്രിൽ 19
ഒറീസ- മെയ് 13
ജൂൺ 4 ന് വോട്ടെണ്ണൽ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം, പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും ചേർന്നാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.
97 കോടി വോട്ടർമാരാണ് രാജ്യത്തുളളത്.10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് രാജ്യത്താകെ സജ്ജീകരിച്ചിട്ടുളളത്. 49.7 കോടി പുരുഷ വോട്ടർമാര്‍ക്കും 47.1 കോടി സ്ത്രീ വോട്ടർമാര്‍ക്കും ഇത്തവണ വോട്ടകാശമുണ്ട്.
48,000 പേര്‍ ട്രാൻസ്ജെൻഡര്‍മാരാണ്. യുവ വോട്ടർമാർ 19.74 കോടി പേരാണ്. കന്നി വോട്ടർമാരിൽ 85 ലക്ഷം പെൺകുട്ടികളാണ്. 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം.