ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിയത് 64 കോടി പേര്‍. ഇതിൽ 31.2 കോടി സ്ത്രീകൾ.
സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒന്നര കോടി പേർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളി പങ്കാളികളായി.തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷം അനധികൃതമായി കടത്താൻ ശ്രമിച്ച 1054 കോടി രൂപ പിടിച്ചെടുത്തു. ആകെ പതിനായിരം കോടി രൂപ മൂല്യമുള്ള സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. 4391 കോടി രൂപയുടെ മയക്കുമരുന്നും പിടികൂടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ അറിയിച്ചു.
രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിൽ ചൊവ്വാഴ്ച
വോട്ടെണ്ണല്‍ നടക്കും. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമായേക്കും
എക്സിറ്റ് പോളുകളെല്ലാം തെരഞ്ഞെടുപ്പില്‍ തങ്ങളുടെ കുതിപ്പ് പ്രവചിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ബിജെപി. എൻഡിഎയ്ക്ക് 400 എന്ന ലക്ഷ്യം പ്രഖ്യാപിച്ചായിരുന്നു അവർ തെരഞ്ഞെടുപ്പിനിറങ്ങിയത്. അഞ്ച് എക്സിറ്റ് പോളുകൾ ഈ അവകാശവാദത്തോട് ചേർന്നു നിൽക്കുന്നു.