ജനസംഖ്യ ഇടിഞ്ഞു; ജപ്പാനില്‍ ആളില്ലാ വീടുകൾ 90 ലക്ഷം

ടോക്യോ: ജനസംഖ്യ കുത്തനെ കുറഞ്ഞതോടെ ജപ്പാനിലെ 90 ലക്ഷത്തോളം വീടുകൾ ആൾത്താമസമില്ലാതെയായി.

സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് ജനങ്ങൾ കൂട്ടത്തോടെ മറ്റിടങ്ങളിലേക്ക് കുടിയേറുന്നതും ഇതിനു കാരണമാണത്രെ. ന്യൂയോര്‍ക്ക് നഗരത്തിലെ മൊത്തം ജനസംഖ്യയെക്കാള്‍ മുകളിലാണ് ജപ്പാനിലെ ഒഴിഞ്ഞ വീടുകളുടെ എണ്ണം.

ഒഴിഞ്ഞ വീടുകൾക്ക് ജപ്പാനിൽ അകിയ എന്നാണ് അറിയപ്പെടുന്നത്. ആറ് മാസത്തിലധികം ഒഴിഞ്ഞ് കിടക്കുന്ന വീടുകളെയാണ് ഇങ്ങനെ വിളിക്കുന്നത്. ‘അകിയ’വീടുകള്‍ പ്രധാനമായും ഗ്രാമപ്രദേശങ്ങളിലാണ്. ഈ പ്രവണത ഇപ്പോള്‍ ടോക്കിയോ, ക്യോട്ടോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്.

Houses & Culture -- Our Homes Say a Lot about Our Lives | National Review

പ്രായമായ ജനസംഖ്യയും കുറഞ്ഞ ജനനനിരക്കും സര്‍ക്കാരിന് ഗുരുതരമായ വെല്ലുവിളിയായി മാറിക്കഴിഞ്ഞു.
ജനന നിരക്ക് കുറയുന്നത് മൂലം അനന്തരാവകാശികളില്ലാതെ വീടുകൾ കൂടുകയും ചെയ്യുന്നു.

രാജ്യത്തെ എട്ടിൽ ഒരു വീട് ഇപ്പോൾ ഒഴിഞ്ഞ് കിടക്കുകയാണെന്നാണ് കണക്ക്. 2038 ആവുമ്പോഴേക്കും ജപ്പാനിൽ ആൾത്താമസമില്ലാത്ത വീടുകളുടെ എണ്ണം 23.03 മില്യണായി വർധിക്കുമെന്ന് വേൾഡ് എക്കണോമിക്ക് ഫോറത്തിൻെറ കണക്കുകൾ പറയുന്നു.

വാടകയ്ക്ക് കൊടുക്കാൻ വേണ്ടി വെച്ച വീടുകൾ, വിൽക്കാൻ വേണ്ടി ഒഴിവാക്കിയിട്ടത്, രണ്ടാമത്തെ വീടെന്ന നിലയിൽ പരിഗണിക്കുന്നത്, മറ്റുള്ളവയിൽ പെടുന്നത് എന്നിങ്ങനെ നാല് വിധത്തിലാണ് ഈ വീടുകൾ പരിഗണിക്കപ്പെടുന്നത്.

മൊത്തം വീടുകളുടെ 40 ശതമാനത്തോളം മറ്റുള്ളവ എന്ന വിഭാഗത്തിലാണ് പെടുന്നത്. ഒരു കുടുംബത്തിന് താമസിക്കാവുന്ന തരത്തിലുള്ള വീടുകളാണ് ഒഴിഞ്ഞു കിടക്കുന്നവയിൽ 90 ശതമാനവും. വീടുകളിൽ 70 ശതമാനവും 1980കൾക്ക് മുമ്പ് നിർമ്മിച്ചവയാണ്.

Japan Has Millions of Empty Houses. Want to Buy One for $25,000? - The New  York Times

കുടുംബസ്വത്തായി കൈമാറി കിട്ടിയവയാണ് ഇതിൽ 59 ശതമാനം വീടുകളും. പുതിയ തലമുറയ്ക്ക് ഈ വീടുകൾ പരിപാലിക്കാൻ വലിയ ബുദ്ധിമുട്ടാണ്. നിലവിൽ അവർ താമസിക്കുന്ന വീട്ടിൽ നിന്ന് വളരെ ദൂരെയാണ് ഈ വീടുകളെന്നതാണ് ഇതിന് പ്രധാനകാരണം. മാറ്റിപ്പണിയാനോ, പൊളിച്ച് കളയാനോ ഒന്നും മെനക്കെടാതെ വീടുകൾ അതേപടി നിലനിൽക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഗ്രാമങ്ങളിലെ ജനസംഖ്യ കുറയുന്നതാണ് മറ്റൊരു വിഷയം. നഗരങ്ങളിലും സ്ഥിതി വല്ലാതെ വ്യത്യസ്തമല്ല. ആയിരക്കണക്കിന് വീടുകൾ നഗരമേഖലകളിലും ഒഴിഞ്ഞ് കിടക്കുന്നുണ്ട്.

ജപ്പാനിലെ മൊത്തം വീടുകളുടെ ഏകദേശം 14 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ വലിയ കുറവാണ് ഉണ്ടാവുന്നത്. ജനസംഖ്യാനിരക്ക് കഴിഞ്ഞ 7 വർഷമായി കുറഞ്ഞ് വരുന്നതായാണ് കണക്കുകൾ പറയുന്നത്.

 

Japan's undeterred housing market is full of opportunity for foreign  residents - The Japan Times

മോശം അവസ്ഥയിൽ നിൽക്കുന്ന വീടുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് 2015ൽ ഒരു പ്രത്യേക നിയമം സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. അപകടഭീഷണിയുള്ള വീടുകൾ കണ്ടെത്തി അവ മാറ്റിപ്പണിയാനോ അല്ലെങ്കിൽ പൊളിച്ച് കളയാനോ വീട്ടുടമകളോട് സർക്കാർ നേരിട്ട് ആവശ്യപ്പെടും. ഉടമകൾ ചെയ്യാൻ തയ്യാറല്ലെങ്കിൽ അതിനുള്ള ചെലവ് വഹിച്ചാൽ സർക്കാർ തന്നെ നേരിട്ട് വീടുകൾ പൊളിച്ച് കളയുകയും ചെയ്യും.

 വീടുകൾ പൊളിച്ച് കളയുന്നതിന് വേണ്ടി സഹായിക്കുന്ന നിരവധി സ്റ്റാർട്ട് അപ്പുകളാണ് ജപ്പാനിലുള്ളത്. വീട് പൊളിക്കാനുള്ള ചെലവും മറ്റും അവർ നേരത്തെ ഉടമകൾക്ക് നൽകും. നന്നാക്കിയെടുക്കാനുള്ള പദ്ധതികളും അവർ ഏറ്റെടുക്കുന്നുണ്ട്.