ബഗ്ദാദ്: ഇസ്ലാം ദേശീയ മതമായി അംഗീകരിച്ച ഇറാഖിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 18 ൽ നിന്ന് 9 വയസ്സാക്കി കുറയ്‌ക്കാനുള്ള നിയമ ഭേദഗതി ദേശീയ പാർലമെന്റിൽ ഉടൻ അവതരിപ്പിക്കും.
പെൺകുട്ടികൾക്കുള്ള വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 9 വയസ്സും ആൺകുട്ടികളുടേത് 15 വയസ്സും ആയി മാറും.
ഇറാഖിൽ 95-95 ശതമാനം ജനങ്ങളും മുസ്ലിം വിശ്വാസികളാണ്. അവരിൽ അറുപതു ശതമാനത്തിലേറെ ഷിയാകൾ ആണ്.സുന്നികൾ നാല്പതു ശതമാനത്തോളം വരും. അതു കൊണ്ട് തന്നെ ഇസ്ലാമിക മത എല്ലാം രംഗങ്ങളിലും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.
ഇറാഖ് ഭരിക്കുന്നത് ജനാധിപത്യത്തിലൂടെയല്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറാണ്.ഇത് അമേരിക്കൻ പാവസർക്കാറാണെന്ന് ആരോപിക്കപ്പെടുന്നു. അമേരിക്ക അടക്കമുള്ള അധിനിവേശ സഖ്യസേനകളുടെ കനത്ത സൈനിക സാന്നിദ്ധ്യം ഇന്നും നിലനിൽക്കുന്നുണ്ട്.
നീതിന്യായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവാദ ഭേദഗതി നിയമം അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വ്യക്തിഗത നിയമത്തിൽ ഭേദഗതി വരുത്താനാണ് നീക്കം.
ബിൽ കഴിഞ്ഞ ജൂലൈയിൽ കൊണ്ടുവന്നിരുന്നെങ്കിലും പിന്നീടിത് പിൻവലിച്ചിരുന്നു. എന്നാൽ ഷിയ ഗ്രൂപ്പുകളുടെ പിന്തുണ ലഭിച്ചതോടെ ബിൽ പാർലമെന്റ് സമ്മേളനത്തിൽ വീണ്ടും സമർപ്പിക്കുകയായിരുന്നു.
അതേസമയം നിയമ ഭേദഗതിക്കെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ് വാച്ച് രംഗത്തെത്തിയിട്ടുണ്ട്. നിയമഭേദഗതി ഇറാഖിനെ പിറകോട്ട് നയിക്കുമെന്ന് ഹ്യുമൻ റൈറ്റ് വാച്ച് ഗവേഷകയായ സാറാ സാൻബാർ പറഞ്ഞു.
നിരവധി ബാലവിവാഹങ്ങളാണ് ഇറാഖിൽ ഓരോ വർഷവും സംഭവിക്കുന്നതെന്നാണ് ഹ്യൂമൻ റൈറ്റ് വാച്ച് പറയുന്നത്. രാജ്യത്തെ 28 ശതമാനത്തോളം പെൺകുട്ടികളും 18 വയസ്സാകുന്നതിനു മുൻപേ വിവാഹിതരാകുന്നുണ്ടെന്നാണ് യൂനിസെഫ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയെ നിയമഭേദഗതി പ്രതികൂലമായി ബാധിക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകളും വനിതാ സംഘടനകളും മുന്നറിയിപ്പ് നൽകുന്നത്. ശൈശവവിവാഹം, നേരത്തെയുള്ള ഗർഭധാരണം, ഗാർഹിക പീഡനം എന്നിവയിലേക്ക് വിവാദ നിയമം വഴിതെളിക്കുമെന്നും അവർ വാദിക്കുന്നു.
ബില്ലിനെതിരെ ഇതിനകം ഒട്ടേറെ പ്രതിഷേധങ്ങള്‍ നടന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ബാഗ്ദാദില്‍ കൂടുതല്‍ പ്രകടനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ബില്ലിലെ അവ്യക്തവും നിര്‍വചിക്കപ്പെടാത്തതുമായ ഭാഗങ്ങള്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങളും സുരക്ഷയും കവര്‍ന്നെടുക്കുമെന്നും ഇത് കുടുംബ കാര്യങ്ങളില്‍ പുരുഷ ആധിപത്യം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നും വിമര്‍ശകര്‍ വാദിക്കുന്നു.