ജലം ഇന്ധനമാക്കുന്ന ട്രെയിനുകളുമായി റെയില്‍വെ

ന്യൂഡല്‍ഹി: ഡീസലോ വൈദ്യുതിയോ ഇല്ലാതെ വെള്ളം ഉപയോഗപ്പെടുത്തി ഓടാന്‍ കഴിയുന്ന ഹൈഡ്രജന്‍ ട്രെയിനുകൾ ട്രാക്കിലിറക്കാൻ റെയില്‍വെ പദ്ധതിയിടുന്നു

നൂതന ഹൈഡ്രജന്‍ ഇന്ധന സാങ്കേതികവിദ്യയിലൂടെയാണ് ഇത് കൈവരിക്കുക. ഈ ട്രെയിനിന് മണിക്കൂറില്‍ ഏകദേശം 40,000 ലിറ്റര്‍ വെള്ളം വേണ്ടിവരും. ഇതിനായി പ്രത്യേക ജലസംഭരണികളും നിര്‍മ്മിക്കും. ഹൈഡ്രജന്‍ ട്രെയിനിന്റെ പൈലറ്റ് പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 35 ട്രെയിനുകള്‍ കൊണ്ടുവരാനാണ് നീക്കം. ഇതിനായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ സ്ഥാപിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള തയാറെടുപ്പിലാണ് റെയില്‍വെ.

ഹൈഡ്രജന്‍ പ്ലാന്റുകള്‍ക്കായുള്ള രൂപരേഖകളും അംഗീകരിച്ചിട്ടുണ്ട്. ഒരു ഹൈഡ്രജന്‍ ട്രെയിനിന് ഏകദേശം 80 കോടി രൂപയാണ് ചെലവ് വരുന്നതെന്ന് റെയില്‍വേ വൃത്തങ്ങൾ പറയുന്നു.

ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ധന സെല്ലുകളിലൂടെ ഹൈഡ്രജനും ഓക്‌സിജനും കണ്‍വേര്‍ട്ട് ചെയ്ത് വൈദ്യുതി ഉത്പാദിപ്പിക്കും.ഡീസല്‍ എഞ്ചിനുകളില്‍ നിന്ന് വ്യത്യസ്തമായി ആവിയും വെള്ളവും മാത്രം ഉപോല്‍പ്പന്നങ്ങളായി പുറന്തള്ളും.

International Railway Journal on LinkedIn: The first train of what will  soon become the world's largest…

ഡീസല്‍ ട്രെയിനുകളേക്കാള്‍ 60 ശതമാനം ശബ്ദം കുറവായിരിക്കും ഇവയ്ക്ക്. ഡീസല്‍ എഞ്ചിന്‍ ട്രെയിനുകള്‍ക്ക് സമാനമായ വേഗതയും ഉണ്ടാവും. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയും ഒറ്റ യാത്രയില്‍ 1,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ഹരിയാനയിലെ 90 കിലോമീറ്റര്‍ ജിന്ദ്-സോനിപത് റൂട്ടിലാണ് ആദ്യത്തെ ട്രെയിന്‍ ഓടാന്‍ സാധ്യത. ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേ, നീലഗിരി മൗണ്ടന്‍ റെയില്‍വേ, കല്‍ക്ക-ഷിംല റെയില്‍വേ, മാഥേരന്‍ റെയില്‍വേ, കാന്‍ഗ്ര വാലി, ബിലിമോറ വാഗായ്. മാര്‍വാര്‍-ദിയോഗര്‍ മദാരിയ റൂട്ടുകളും പരിഗണനയിലുണ്ട്.