December 18, 2024 11:30 pm

ഹിജാബ് ധരിച്ചില്ലെങ്കിൽ ഇസ്‌ലാമിക രാഷ്ട്രമായ ഇറാനിൽ വധശിക്ഷ വരെ

ടെഹ്റാൻ: ഹിജാബ് എന്ന ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകള്‍ക്ക് കടുത്ത ശിക്ഷ നൽകുന്ന നിയമം നടപ്പാക്കുകയാണ് ഇറാനിലെ ഇസ്ലാമിക ഭരണകൂടം. സ്ത്രീകള്‍ പൊതുസ്ഥലത്ത് ശിരോവസ്ത്രം ധരിക്കേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്ന രാജ്യമാണ് ഇറാന്‍.

നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുന്ന നിയമമാണ് പ്രാബല്യത്തിൽ വന്നത്. ‘മാന്യമല്ലാത്ത രീതിയില്‍ വസ്ത്രം’ ധരിക്കുന്നവര്‍ക്കും നഗ്നത പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഹിജാബ് വിരോധികള്‍ക്കും കടുത്ത ശിക്ഷയേര്‍പ്പെടുത്തുന്ന നിയമമാണ് ഇതെന്നാണ് സർക്കാൻ്റെ അവകാശവാദം.

പരിഷ്‌കരിച്ച നിയമം അനുസരിച്ച്, കുററക്കാർക്ക് പിഴയോ, ചാട്ടവാറടിയോ ജയില്‍ ശിക്ഷയോ ലഭിക്കുമെന്നാണ് പറയുന്നത്. കുറ്റം വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കും.

 

Strict Hijab Law Will Be Implemented In Iran : ईरान में लागू होगा हिजाब संबंधी सख्त कानून, ना मानने पर महिलाओं को मौत तक की सजा का प्रावधान, Strict hijab law will

പരസ്യമായ തൂക്കിക്കൊല്ലലാണ് ഇറാനിൽ പ്രധാനമായി വധശിക്ഷയ്ക്കുപയോഗിക്കുന്ന മാർഗ്ഗം. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്നു കള്ളക്കടത്ത് എന്നീ കുറ്റങ്ങൾക്ക് ഇതാണ് ശിക്ഷ. ഇപ്പോൾ ഹിജാബ് ധരിക്കാത്തവർക്കും വധശിക്ഷ കിട്ടാവുന്ന നിയമം നടപ്പക്കുകയാണ് ഈ ഇസ്ലാമിക രാഷ്ടം.

ഹിജാബ് വിരുദ്ധ ആശയങ്ങള്‍ വിദേശമാധ്യമങ്ങളിലും സംഘടനകളിലും പ്രചരിപ്പിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കും എന്നും നിയമത്തിലുണ്ട്.നിയമം ലംഘിക്കുന്ന സ്ത്രീകളുടെ അറസ്റ്റ് തടയാന്‍ ശ്രമിക്കുന്നവര്‍ക്കും തടവോ പിഴശിക്ഷയോ ഏര്‍പ്പെടുത്തുമെന്നും നിയമത്തില്‍ പറയുന്നു.

2022ല്‍ ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനിലെ മതകാര്യ പോലീസ് പിടികൂടിയ മഹ്‌സ അമിനി എന്ന 22കാരി കസ്റ്റഡിയില്‍ വെച്ച് മരിച്ചതിന് പിന്നാലെ രാജ്യത്ത് കലാപം രൂക്ഷമായിരുന്നു.

പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍ നിന്ന് തലസ്ഥാനമായ ടെഹ്റാനിലേക്ക് എത്തിയതായിരുന്നു മഹ്സ അമിനി. തലമുടി കൃത്യമായി മറച്ചില്ലെന്നാരോപിച്ചായിരുന്നു മഹ്സ അമിനിയെ സദാചാര പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ തടങ്കലിലായിരുന്ന അമിനിയെ ഭീകരമായി മർദ്ദിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് ദിവസം അബോധാവസ്ഥയിൽ ആയിരുന്ന മഹ്‌സ അമിനി പിന്നീട് മരിച്ചു. 2022 സെപ്റ്റംബര്‍ 16 ന് ആയിരുന്നു മരണം.

മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ പ്രതിഷേധം ആളിക്കത്തി. സുരക്ഷാ ഉദ്യോഗസ്ഥരടക്കം നൂറുകണക്കിന് പേരാണ് പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പ്രതിഷേധക്കാരെ പോലീസ് തടവിലാക്കുകയും ചെയ്തു.

Iranian women may face death for defying new morality laws

അതേസമയം ഇറാനിലെ പുതിയ ഹിജാബ് നിയമത്തെ വിമര്‍ശിച്ച് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലും രംഗത്തെത്തി.സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന നിയമമാണിതെന്ന് അവർ വ്യക്തമാക്കി.

ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്നവരെ ചികിത്സിക്കാന്‍ രാജ്യത്തുടനീളം ക്ലിനിക് തുറക്കുമെന്നും ഇറാന്‍ സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഹിജാബ് ധരിക്കാത്തവരെ ചികിത്സിക്കാനുള്ള ക്ലിനിക് പ്രഖ്യാപനത്തിനെതിരെ നിരവധി പേര്‍ പ്രതിഷേധമുയര്‍ത്തുകയും ചെയ്തുവെങ്കിലും ഫലമൊന്നും ഉണ്ടായില്ല.

ദക്ഷിണ പശ്ചിമേഷ്യയിലെ പ്രധാന ഇസ്‌ലാമിക രാഷ്ട്രമാണ് ഇറാൻ അഥവാ ഇസ്‌ലാമിക്‌ റിപ്പബ്ലിക് ഓഫ്‌ ഇറാൻ. ജനങ്ങളിൽ 98 ശതമാനവും മുസ്‌ലിംകളാണ്‌. ക്രൈസ്തവർ, ബഹായികൾ, സൊറോസ്ട്രിയർ എന്നീ മത വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ ആണ് ബാക്കിയുള്ളത്.

1979 ഏപ്രിൽ ഒന്നിന്‌ ആണ് ഇറാൻ ഒരു ഇസ്‌ലാമിക ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടത്.  മസൂദ് പെസെഷ്കിയാൻ ആണ്‌ പ്രസിഡന്റ്. ഹിജാബ് നിയമത്തിൽ ഇളവ് വരുത്തുമെന്ന് പ്രഖ്യാപിച്ച ആളാണ് പെസെഷ്കിയാൻ. എന്നാൽ അധികാരത്തിലെത്തിയ ശേഷം പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ വാക്കുകള്‍ക്ക് വിരുദ്ധമായി ഒരു ചെറുവിരല്‍പോലും അനക്കാന്‍ പെസെഷ്‌കിയാന് കഴിയുന്നില്ല.

Iran Renews Violent Crackdowns on Compliance With Hijab Laws – HotAir

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News