April 4, 2025 11:53 pm

കുററം തെളിഞ്ഞാൽ അദാനിക്ക് 20 വർഷം വരെ തടവ്

ന്യൂയോർക്ക് : അദാനി ഗ്രീൻ എനർജി കമ്പനി ഉൽപാദിപ്പിച്ച സൗരോർജം ഉയർന്ന വിലയ്ക്കു വാങ്ങുന്നതിനായി കൈക്കൂലി നൽകിയെന്ന കേസിൽ കുററം തെളിഞ്ഞാൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും മററും 20 വർഷം വരെ തടവ് ലഭിച്ചേക്കാൻ സാധ്യത.

ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകളിലെ ഉന്നതരുമായി 2,092 കോടി രൂപയുടെ കൈക്കൂലി ഇടപാട് നടത്തി എന്നാണ് ആരോപണം.

ഈ കേസിൽ അദാനിക്ക് എതിരെ അമേരിക്കയിലെ കോടതി അദാനിക്ക് എതിരെ അറസ്ററ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കുററം നിഷേധിച്ച് അദാനി കോടതിയിൽ ഹർജിയുമായി വന്നിട്ടില്ല. എന്നാൽ കുററം മാധ്യമങ്ങളിൽ നിഷേധിച്ചിട്ടുമുണ്ട്.

കൈക്കൂലിക്കേസിൽ അഞ്ചുവർഷം വരെയും വഞ്ചന, ഗൂഢാലോചന കേസുകളിൽ 20 വർഷം വരെയും തടവു ശിക്ഷ ലഭിച്ചേക്കാം. ഇതിനുപുറമേ പിഴയുമൊടുക്കേണ്ടി വന്നേക്കാം. എന്നാൽ നിയമനടപടികൾ നീണ്ടുപോകാനുള്ള സാധ്യത ഏറെയാണ്.

കൈക്കൂലിക്കാര്യം മറച്ചുവച്ച് അമേരിക്കയിൽ നിന്ന് അദാനി ഗ്രൂപ്പ് നിക്ഷേപ സമാഹരണം നടത്തിയെന്നാണ് കുറ്റപത്രം പറയുന്നത്. ഇത് അഴിമതി വിരുദ്ധ നിയമത്തിനെതിരാണ്. വിദേശ സർക്കാർ പ്രതിനിധികൾക്ക് കൈക്കൂലി നൽകുന്നത് നിയമവിരുദ്ധമാണ്. അതുമറച്ചുവച്ച് നിക്ഷേപ സമാഹരണം നടത്താനും പാടില്ല.

ഇരുപതു കോടി ഡോളറാണ് വായ്പയായും ബോണ്ടുകളായും അമേരിക്കയിൽ നിന്നും അദാനി സമാഹരിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കോടതിയിലെ ക്രിമിനൽ കേസിനു പുറമേ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്‌ഇസി) പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. അഴിമതി വിരുദ്ധ നിയമമായ ഫോറിൻ കറപ്റ്റ് പ്രാക്ടീസസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇതിനിടെ കെനിയയിലെ വിമാനത്താവളം പാട്ടത്തിനെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതി റദ്ദാക്കിയെന്ന് റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News