ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി നയിക്കുന്ന എൻ ഡി എ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഇന്ത്യ സഖ്യം അധികാരത്തിലേറും എന്നതു സംബന്ധിച്ച് ഒരു സുചനയുമില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ 350-ലേറെ സീറ്റുകൾ നേടുമെന്നാണ് വിലയിരുത്തൽ.
വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ ഫലങ്ങൾ താഴെ ചേർക്കുന്നു:
ഇന്ത്യ ന്യൂസ്- ഡി- ഡൈനാമിക്‌സ്:
എൻ.ഡി.എ- 371
ഇന്ത്യ സഖ്യം- 125
മറ്റുള്ളവർ- 47
റിപ്പബ്ലിക് ടിവി– പി മാർക്:
എൻ.ഡി.എ- 359
ഇന്ത്യ സഖ്യം- 154
മറ്റുള്ളവർ- 30
ജന്‍കി ബാത്ത്:
എൻ.ഡി.എ- 362-392
ഇന്ത്യ സഖ്യം- 141-161
മറ്റുള്ളവർ- 10-20
ദൈനിക് ഭാസ്കർ:
എൻ.ഡി.എ- 281-350
ഇന്ത്യ സഖ്യം- 145-201
മറ്റുള്ളവർ- 33-49
ന്യൂസ് നാഷൻ:
എൻ.ഡി.എ- 342-378
ഇന്ത്യ സഖ്യം- 153-169
മറ്റുള്ളവർ- 21-23
റിപ്പബ്ലിക് ഭാരത് – മാട്രീസ്:
എൻ.ഡി.എ- 353-368
ഇന്ത്യ സഖ്യം- 118-133
മറ്റുള്ളവർ- 43-48
മികച്ച ഭൂരിപക്ഷത്തോടെ എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്ന് ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ ഫലവും പ്രവചിക്കുന്നു. ബിജെപി 305 മുതൽ 315 വരെ സീറ്റുകളും കോൺഗ്രസ് 62 മുതല്‍ 72 വരെ സീറ്റുകളും നേടും. എൻഡിഎ 355 മുതൽ 370 വരെ സീറ്റുകളും പ്രതിപക്ഷ പാർട്ടികളുടെ ഇൻഡി സഖ്യം 125 മുതൽ 140വരെ സീറ്റുകളും മറ്റുള്ളവർ 42 മുതല്‍ 52 വരെ സീറ്റുകളും കരസ്ഥമാക്കും.
ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക സംസ്ഥാനങ്ങളിൽ ബിജെപിക്ക് വലിയ വിജയമാണ് പ്രവചിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഇൻഡി സഖ്യം വൻവിജയം നേടുമ്പോഴും ഇവിടങ്ങളില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകുമെന്നും കരുതുന്നുണ്ട്.
കേരളത്തിൽ യുഡിഎഫ് 15 മുതൽ 18വരെ സീറ്റുകൾ കയ്യടക്കിയേക്കും. എൽഡിഎഫ് 2 മുതൽ 5 വരെ സീറ്റുകൾ നേടും. ബിജെപി 1 മുതൽ 3 സീറ്റുകൾ വരെ കരസ്ഥമാക്കാൻ സാധ്യതയുണ്ട്.
തമിഴ്നാട്ടിൽ കോൺഗ്രസും ഡിഎംകെയും സിപിഎമ്മും ഉള്‍പ്പെടുന്ന ഇൻഡി സഖ്യം ആകെയുള്ള 39 സീറ്റിൽ 36 മുതല്‍ 39 സീറ്റ് വരെ സന്തമാക്കിയേക്കാം. എൻഡിഎ സഖ്യത്തിനു 3 സീറ്റുകൾ വരെ നേടാമെന്നും എഐഡിഎംകെ സഖ്യം 2 സീറ്റുവരെ പിടിച്ചെടുത്തേക്കാം.
കർണാടകത്തിൽ ആകെയുള്ള 28 സീറ്റുകളിൽ ബിജെപി 23 മുതൽ 26 സീറ്റുകൾ വരെ സ്വന്തമാക്കിയേക്കാം.
മറ്റു സംസ്ഥാനങ്ങളിലെ പ്രവചനം:
ജാർഖണ്ഡിലെ 14 സീറ്റുകളില്‍ എൻഡിഎ 9-12, ഇൻഡി സഖ്യം 2-5
ബിഹാറിലെ 40 സീറ്റുകളിൽ എൻഡിഎ 31-34, ഇൻഡി സഖ്യം 6-9
ഛത്തീസ്ഗഡിലെ 11 സീറ്റുകളിൽ എൻഡിഎ 9-11, കോൺഗ്രസ് 0-2
മധ്യപ്രദേശിലെ 29 സീറ്റുകളിൽ ബിജെപി 26-29, ഇൻഡി സഖ്യം 0-3
ബംഗാളിലെ 42 സീറ്റുകളിൽ ടിഎംസി 18-21, ബിജെപി 21-24
മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ എൻഡിഎ 32-35, ഇൻഡി സഖ്യം 15-18
ആന്ധ്രാപ്രദേശിലെ 25 സീറ്റുകളിൽ എൻഡിഎ 19-22, വൈഎസ്ആർസിപി 5-8
ഡൽഹിയിലെ 7 സീറ്റുകളിൽ ബിജെപി 5-7, ഇൻഡി സഖ്യം 0-2
ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ എൻഡിഎ 68-71, ഇൻഡി സഖ്യം 9-12
ഗുജറാത്തിലെ 26 സീറ്റുകളും ബിജെപിക്ക്
തെലങ്കാനയിലെ 17 സീറ്റുകളില്‍ ബിആർഎസ് 2-5, ബിജെപി 7-10, കോണ്‍ഗ്രസ് 5-8, മറ്റുള്ളവർ 0-1
രാജസ്ഥാനിലെ 25 സീറ്റുകളില്‍ എൻഡിഎ 18-23, ഇൻഡി സഖ്യം 2-7