ന്യൂയോർക്ക് : അശ്ലീലചിത്ര നടി സ്‌റ്റോമി ഡാനിയേല്‍സുമായി ബന്ധമുള്ള 34 കേസുകളിലും മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കുററക്കാരനാണെന്ന് ന്യൂയോര്‍ക്കിലെ 12 അംഗ ജൂറി കുറ്റക്കാരനാണെന്ന് കണ്ടെത്തി.
അങ്ങനെ ശിക്ഷിക്കപ്പെടുന്ന ആദ്യ പ്രസിഡന്റായി ട്രംപ് മാറി. അതേസമയം അപ്പീൽ ഹർജി നൽകുമെന്ന് 77 കാരനായ അദ്ദേഹം അറിയിച്ചു.
2016 ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പോണ്‍താരത്തെ നിശബ്ദമാക്കാന്‍ പണം വാഗ്ദാനം ചെയ്ത് വ്യാജരേഖകള്‍ ചമച്ചു എന്നാണ് പ്രധാന അരോപണം. റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷന്‍ ജൂലൈ 15 ന് ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്യാനിരിക്കെ ആണ് ഈ വിധി.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപ്, ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡനില്‍ നിന്ന് വൈറ്റ് ഹൗസ് തിരിച്ചുപിടിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുമ്ബോള്‍ വന്ന കോടതി വിധി അദ്ദേഹത്തിന് തിരിച്ചടിയാകും. കേസില്‍ പരമാവധി നാല് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചേക്കും. ജയില്‍വാസം പക്ഷേ പ്രചാരണത്തില്‍ നിന്ന് ട്രംപിനെ തടയില്ലെങ്കിലും എന്നാൽ വിജയിച്ചാല്‍ അധികാരം ഏറ്റെടുക്കാനാകില്ല.
നവംബര്‍ 5 നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അഭിപ്രായ വോട്ടെടുപ്പുകള്‍ കാണിക്കുന്നത് ട്രംപും ബൈഡനും (81) കടുത്ത മത്സരം നടക്കുമെന്നാണ്.
പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സുമായുള്ള ലൈംഗികബന്ധം മറച്ചുവെക്കാൻ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമായിരുന്നു ട്രംപിനെതിരായ കേസ്.
ട്രംപ് കുറ്റക്കാരനെന്ന് ഏകകണ്ഠമായാണ് ന്യൂയോർക്ക് ജൂറി വിധിച്ചത്. ജൂലൈ 11നായിരിക്കും കേസില്‍ ശിക്ഷ വിധിക്കുക. അതേസമയം, കേസ് കെട്ടിചമച്ചതെന്ന് ട്രംപ് പ്രതികരിച്ചു. രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള പ്രസിഡണ്ട് ബൈഡൻറെ നീക്കമാണിതെന്നും ട്രംപ് പറഞ്ഞു.
നേരത്തേ ഡൊണാള്‍ഡ് ട്രംപുമായി 2006-ലുണ്ടായ ലൈംഗികസമാഗമം വിശദമായി കോടതിയില്‍ സ്റ്റോമി ഡാനിയല്‍സ് വിവരിച്ചിരുന്നു. സ്റ്റോമിയുമായുള്ള ഈ ബന്ധം മറച്ചുവെക്കാൻ 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കവേ ട്രംപ് 1.30 ലക്ഷം ഡോളർ സ്റ്റോമിക്കു നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടി എന്നുമാണ് കേസ്.
ന്യൂയോർക്കിലെ കോടതിയില്‍ ഹാജരായ സ്റ്റോമി, 2006-ല്‍ ലേക്ക് ടാഹോയിലെ ഗോള്‍ഫ് മത്സരവേദിയിലാണ് ട്രംപിനെ കണ്ടുമുട്ടിയതെന്നും വിരുന്നിനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെന്നും സ്റ്റോമി പറഞ്ഞിരുന്നു..
അന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തായിരുന്ന ട്രംപ് ‘ദ അപ്രന്റിസ്’ എന്ന റിയാലിറ്റി ഷോയുടെ അവതാരകനായിരുന്നു. അതില്‍ അവസരം നല്‍കാമെന്നു വാഗ്ദാനംചെയ്ത് താനുമായി ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടു. എന്നാല്‍, വാഗ്ദാനം പാലിക്കപ്പെടില്ലെന്നു മനസ്സിലായതോടെ താൻ ട്രംപുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്ന് സ്റ്റോമി പറയുന്നു.
2016-ല്‍ ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഈ കഥ തന്റെ ഓർമ്മക്കുറിപ്പിന്റെ വില്‍പ്പനയ്ക്ക് ഉപകരിക്കുമെന്ന് പുസ്തകത്തിന്റെ പ്രചാരണമേറ്റെടുത്ത കീത്ത് ഡേവിഡ്സണ്‍ പറഞ്ഞു. എന്നാല്‍, അതു പുറത്തുപറയാതിരിക്കാൻ ഡേവിഡ്സണും ട്രംപിന്റെ അഭിഭാഷകൻ മൈക്കല്‍ കോഹനും ഉടമ്ബടിയുണ്ടാക്കി. അതനുസരിച്ചാണ് തനിക്ക് 1.30 ലക്ഷം ഡോളർ നല്‍കിയതെന്നും സ്റ്റോമി പറഞ്ഞു.