വാഷിങ്ടൺ: അമേരിക്കയുടെ മുൻ പ്രസിഡണ്ടും റിപ്പബ്ലിക്കൻ പാർടിയുടെ പ്രസിഡണ്ട് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെ വെടിവെച്ചു കൊല്ലാൻ ശ്രമം.അദ്ദേഹത്തിൻ്റെ ചെവിക്ക് മുറിവേററു.
വെടിവെച്ച അക്രമിയും മറ്റൊരാളും സംഭവത്തിൽ കൊല്ലപ്പെട്ടു.ഒരാൾക്ക് വെടിവെപ്പിൽ പരിക്കേൽക്കുകയും ചെയ്തു.ശനിയാഴ്ച പെൻസിൽവാനിയയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് വധശ്രമമുണ്ടായത്. അക്രമി നിരവധി തവണ വെടിവെച്ചു.
നടന്നത് വധശ്രമം തന്നെയാണെന്ന് എഫ്.ബി.ഐ ഉദ്യോഗസ്ഥൻ കെവിൻ റോജേക്ക് അറിയിച്ചു. വെടിവെച്ചയാളെയും അതിന് പിന്നിലുള്ള കാരണവും കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വെടിവെപ്പിന് പിന്നാലെ ട്രൂത്ത് സോഷ്യലിലൂടെ പ്രതികരണവുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തി. രഹസ്യാന്വേഷണ, നിയമപരിപാലന വിഭാഗങ്ങൾക്ക് അദ്ദേഹം നന്ദിയറിയിച്ചു.
‘വെടിവെപ്പ് ഉണ്ടായ ഉടൻ അവർ കാര്യക്ഷമമായി പ്രശ്നത്തിൽ ഇടപ്പെട്ടു. വെടിവെപ്പിൽ കൊല്ലപ്പെട്ട റാലിയിൽ പങ്കെടുക്കാനെത്തിയ ആളുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയാണ്. വെടിവെപ്പിനിടെ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റയാൾ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കാൻ പ്രാർഥിക്കുന്നു. വെടിവെപ്പ് നടത്തിയാളെ കുറിച്ച് ഇപ്പോൾ വിവരങ്ങളൊന്നും ലഭ്യമല്ല. തന്റെ വലത് ചെവിയുടെ മുകളിലായാണ് വെടിയേറ്റത്’ – ട്രംപ് പറഞ്ഞു.
വെടിയൊച്ച കേട്ടതും, ട്രംപ് വലതു കൈകൊണ്ട് ചെവിയിൽ പിടിക്കുന്നതാണ് എല്ലാവരും കണ്ട്. തുടർന്ന് പോഡിയത്തിന് പിന്നിൽ മുട്ടുകുത്തി വീണു. സീക്രട്ട് സർവീസ് ഏജൻ്റുമാർ പെട്ടെന്നുതന്നെ വെടിയുതിർത്ത ആളെ പൊതിഞ്ഞു. ഏകദേശം ഒരു മിനിറ്റിനുശേഷം ട്രംപ് പുറത്തുവന്നു, കാത്തുനിന്നിരുന്ന വാഹനത്തിൽ കയറി.
പ്രസിഡൻ്റ് ജോ ബൈഡൻ ഈ സംഭവത്തെ അപലപിച്ചു