April 5, 2025 12:23 am

മുഖം രക്ഷിക്കാൻ എൽ ഡി എഫ് കല്പിച്ചു; രഞ്ജിത്ത് രാജിവെച്ചു

തിരുവനന്തപുരം:  തന്നെ ലൈംഗികമായി അപമാനിച്ചു എന്ന് ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സിനിമ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു. ഇടതുമുന്നണി ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി.

വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു. സിനിമാ ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു ബംഗാൾ നടി ശ്രീലേഖ മിത്ര ആരോപിച്ചത്.

2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ ആയിരുന്നു മോശമായ പെരുമാററം.

 

Malayalam director Ranjith likely to RESIGN as chairman of Kerala Academy post sexual harassment allegations | Celebrity News - News9live

ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്.

എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News