April 22, 2025 11:51 pm

ഇ ഡി ക്ക് മുന്നിൽ നിന്ന് അഞ്ചാം തവണയും മുങ്ങി കെജ്രിവാൾ.

ന്യൂഡൽഹി: മദ്യനയക്കേസിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ തുടർച്ചയായ അഞ്ചാം തവണയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി)യുടെ ചോദ്യം ചെയ്യലിനെത്താതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.

സമൻസ് കൈപ്പറ്റിയെങ്കിലും നടപടി നിയമലംഘനമാണെന്ന നിയമവിദഗ്ദ്ധരുടെ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് കെജ്രിവാളിന്റെ നിലപാട്. ഇ ഡി യുടെ നീക്കം രാഷ്ട്രീയപ്രേരിതമെന്ന് ആരോപിച്ചാണ് നേരത്തെയും അദ്ദേഹം ഹാജരാകാതിരുന്നത്.

ജനുവരി 18ന് ഹാജരാകണമെന്ന ആവശ്യപ്പെട്ടായിരുന്നു ഇ ഡിയുടെ നാലാമത്തെ നോട്ടീസ്. ജനുവരി മൂന്ന്, ഡിസംബർ 21, നവംബർ രണ്ട്, തീയതികളിലായിരുന്നു നേരത്തെ നോട്ടീസ് നൽകിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.

അതേസമയം, ആം ആദ്മി പാർട്ടിയും ബിജെപിയും വെള്ളിയാഴ്ച ഐടിഒയിലെ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ പോകുന്നതിനാൽ സെൻട്രൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് രണ്ട് പാർട്ടി ഓഫീസുകൾക്കും പുറത്ത് പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്.  കൂടാതെ സെൻട്രൽ ഡൽഹിക്ക് ചുറ്റുമുള്ള ഗതാഗതം തടഞ്ഞു. ഇത് ജനങ്ങളെ ദുരിതത്തിലാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News