ഭുവനേശ്വര്‍: ചുഴലിക്കാററ് ഭയന്ന് ഒഡീഷയിലെ തീരദേശമേഖലയില്‍ നിന്ന് പത്തുലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കാറ്റിന് മണിക്കൂറില്‍ നൂറുമുതല്‍ നൂറ്റിയിരുപത് കിലോമീറ്റര്‍ വരെ വേഗതയുണ്ടാവുമെന്നാണ് കരുതുന്നത്.
ഒഡീഷ -പശ്ചിമബംഗാള്‍ തീരത്ത് ഡാന ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. പതിനാലോളം ജില്ലകളിൽ കാററ് നാശനഷ്ടം വിതച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. ശക്തമായ മഴയുണ്ടാവാനുംസാധ്യതയുണ്ട്.വെള്ളിയാഴ്ച രാവിലെ
ഒമ്പതുമണിയോടെ ചുഴലിക്കാറ്റിന്റെ ശക്തികുറയുമെന്നാണ് വിലയിരുത്തല്‍.
കൊല്‍ക്കത്ത, ഭുവനേശ്വര്‍ വിമാനത്താവളങ്ങള്‍ വ്യാഴാഴ്ച വൈകിട്ട് മുതല്‍ അടച്ചിടും. മത്സ്യത്തൊഴിലാളികള്‍ കടലിലില്‍ പോകരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷവും ഡാന ചുഴലിക്കാട്ട് ഒഡീഷ- പശ്ചിമബംഗാള്‍ തീരത്ത് ഭീഷണിയുയര്‍ത്തി വീശിയടിച്ചിരുന്നു. കൃത്യമായ നടപടികള്‍ സ്വീകരിച്ചതിനാല്‍ ആള്‍നാശം നിയന്ത്രിക്കാന്‍ സാധിച്ചിരുന്നു.