തമിഴ്‌നാട്ടില്‍ കനത്തമഴ; ചുഴലി ഭീഷണി

ചെന്നൈ: കനത്ത മഴയും ചുഴലിക്കാററ് ഭീഷണിയും മൂലം ചെന്നൈ വിമാനത്താവളം ഉച്ചയ്ക്ക് 12.30 മുതല്‍ രാത്രി ഏഴു വരെ അടച്ചു. വിമാനസര്‍വീസുകള്‍ എയര്‍ഇന്ത്യ, ഇന്‍ഡിഗോ അടക്കമുള്ള വിമാനക്കമ്പനികള്‍ താത്കാലികമായ നിര്‍ത്തി.

അബുദാബിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു.

ഫെംഗല്‍ ചുഴലിക്കാറ്റ് വൈകിട്ട് തീരം തൊടുമെന്നാണ് കരുതുന്നത്.ചെന്നൈ ഡിവിഷനിലെ ലോക്കല്‍ ട്രെയിനുകളുടെ എണ്ണം ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്.

Cyclone Fengal LIVE Updates: Chennai Waterlogged, Fewer Local Trains, Airport Shut

ചെന്നൈയിലും സമീപ ജില്ലകളായ ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളിലും ഡെല്‍റ്റ ജില്ലകളായ മയിലാടുംതുറൈ, നാഗപ്പട്ടണം, തിരുവാരൂര്‍ എന്നിവിടങ്ങളില്‍കനത്ത മഴയാണ്. ഈസ്റ്റ് കോസ്റ്റ് റോഡ് (ഇസിആര്‍), പഴയ മഹാബലിപുരം റോഡ് (ഒഎംആര്‍) എന്നിവയുള്‍പ്പെടെയുള്ള പ്രധാന റോഡുകളിലെ പൊതുഗതാഗത സേവനങ്ങളും നിര്‍ത്തി.

2,220 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്, തിരുവാരൂര്‍, നാഗപട്ടണം ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഇതിനകം 500 ഓളം പേരെ പാര്‍പ്പിച്ചിട്ടുണ്ട്.

അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പരസ്യ ബോര്‍ഡുകളും പരസ്യ ഹോര്‍ഡിംഗുകളും നീക്കം ചെയ്തു.ടൂറിസ്റ്റ് കേന്ദ്രമായ പുതുച്ചേരിയില്‍ ബീച്ച് റോഡിന്റെ മുഴുവന്‍ ഭാഗങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു.

 

Chennai: Cyclone Michaung wreaks havoc, triggers public holiday

ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയാണ്. ഐടി കമ്പനികളോട് അവരുടെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News