കോവിഡ് വ്യാപനം വീണ്ടും: അമേരിക്കയിലും ബ്രിട്ടണിലും ആശങ്ക

ന്യൂയോർക്ക് : അമേരിക്കയിലും ബ്രിട്ടണിലും വീണ്ടും കോവിഡ് രോഗം വ്യാപിക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്.കെപി.2, കെപി.3 വകഭേദങ്ങളാണ് വ്യാപനത്തിന് കാരണം.

ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്ത കെപി.3 വകഭേദമാണ് നിലവില്‍ പ്രബലമായത്.2014 ഏപ്രില്‍ വരെ ബ്രിട്ടണിലെ കോവിഡ് കേസുകളില്‍ 40 ശതമാനത്തിനും കാരണമായത് ഈ വകഭേദമായിരുന്നു. കെപി.1, കെപി.3, കെപി.2 വകഭേദങ്ങളാണ് കൂടുതല്‍ കണ്ടത്.

കോവിഡ്-19ന്‌റെ അടിസ്ഥാനപരമായ ലക്ഷണങ്ങള്‍ ഈ വകഭേദത്തിനുമുണ്ട് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇപ്പോള്‍ ശ്രദ്ധിക്കപ്പെടേണ്ട ലക്ഷണങ്ങള്‍ പനി, ശരീരവേദന, അസ്വസ്ഥത, സന്ധി വേദന, തലവേദന, തലകറക്കം, ഛര്‍ദി, രുചിയും മണവും നഷ്ടമാകല്‍, ബ്രെയിന്‍ ഫോഗിങ്, കടുത്ത ക്ഷീണം, കണ്ണിനു പുറകില്‍ വേദന, വയറിളക്കം എന്നിവയാണ്.

കഴിഞ്ഞ രണ്ടാഴ്ചയായി ബ്രിട്ടണിലെ കോവിഡ് കണക്കുകളില്‍ 44 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. ആശുപത്രി പ്രവേശനത്തില്‍ 24 ശതമാനമാണ് വര്‍ധന. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ കൂടുതലും 85 വയസിനു മുകളില്‍ പ്രായമുള്ളവരാണ്.

2019-ല്‍ ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസിന് കാരണമാകുന്ന സാര്‍സ് കോവ് 2 ആദ്യമായി തിരിച്ചറിഞ്ഞത്. അതിനുശേഷം പുതിയ വകഭേദങ്ങള്‍ ഉണ്ടാകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News