ന്യൂഡല്‍ഹി: കൊറോണ ബാധിച്ച മരിച്ചവരുടെ എണ്ണം കേന്ദ്ര സർക്കാർ പറയുന്നതിൻ്റെ ഏട്ടിരട്ടി ഉണ്ടെന്ന് ഓപ്പണ്‍ ആക്‌സസ് ജേണല്‍ സയന്‍സസ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു.
എന്നാൽ ഇത് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിഷേധിച്ചു.അതിശയോക്തിപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് ഈ കണക്ക് എന്ന് സർക്കാർ കുറ്റപ്പെടുത്തി.
ഓക്സ്ഫോര്‍ഡ് ഉള്‍പ്പെടെയുള്ള ഒന്നിലധികം സര്‍വകലാശാലകളിലെ ഗവേഷകര്‍ ദേശീയ കുടുംബാരോഗ്യ സര്‍വേ 2019-21-ല്‍ നിന്നുള്ള മരണനിരക്ക് ഡാറ്റ വിശകലനം ചെയ്തിരുന്നു. 2020-ല്‍ ഏകദേശം 12 ലക്ഷം അധിക മരണങ്ങള്‍ സംഭവിച്ചു എന്നണ് അവരുടെ നിഗമനം.
കോവിഡ് സമയത്തെ മരണങ്ങൾ മററു പലകാരണങ്ങൾ കൊണ്ടാണെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നു. അതിനു കോവിഡുമായി ബന്ധമില്ല എന്ന് മന്ത്രാലയം പറയുന്നു