വൈഎസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്റെ സഹോദരിയും വൈഎസ്‌ആര്‍ തെലുഗു ദേശം പാര്‍ട്ടി സ്ഥാപകയുമായ വൈ.എസ് ശര്‍മിള എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

സ്വന്തം പാര്‍ട്ടിയായ വൈഎസ്‌ആര്‍ തെലങ്കാന പാര്‍ട്ടിയെ അവർ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ഗാന്ധിയുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ഉത്തരവാദിത്തവും സ്വീകരിക്കുമെന്ന് ശര്‍മിള പറഞ്ഞു. കോണ്‍ഗ്രസ് ഇപ്പോഴും നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയാണ്. രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുത്തത് കോണ്‍ഗ്രസ് ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Andhra CM Jagan's sister Y S Sharmila joins Congress ahead of Lok Sabha polls | India News - The Indian Express

 

ജനറല്‍ സെക്രട്ടറി സ്ഥാനമോ ആന്ധ്ര പിസിസി അധ്യക്ഷ പദമോ ശര്‍മ്മിളയ്ക്ക് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നവംബര്‍ 30ന് നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശര്‍മിള കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വോട്ടുകള്‍ വിഭജിച്ചുപോകുമെന്ന കാരണത്താല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ശര്‍മിള വിസമ്മതിച്ചിരുന്നു.

YS Sharmila Joins Congress Andhra Pradesh CM Jagan Reddy Sister YSRTP

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയസാധ്യതയുള്ളതിനാലാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതെന്ന് ശര്‍മിള നേരത്തെ പറഞ്ഞിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ശര്‍മിളക്ക് കോണ്‍ഗ്രസ് സ്ഥാനം നല്‍കിയേക്കുമെന്നാണ് സൂചന.

 

 

———————-