ന്യുഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച സീററു വിഭജന ചർച്ചയിൽ ഇന്ത്യാ മുന്നണിയിലെ
ഘടക കക്ഷികളായ കോണ്‍ഗ്രസും എഎപിയും ധാരണയിലെത്തി.
ഡല്‍ഹിക്ക് പുറമേ ഗുജറാത്ത്, ഗോവ, ചണ്ഡിഗഢ്, ഹരിയാന എന്നിവിടങ്ങളിലാണ് തീരുമാനം. പഞ്ചാബിന്റെ കാര്യത്തില്‍ ചർച്ച പൂർത്തിയായിട്ടില്ല.
ഐ സി സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇരു കക്ഷികളും ധാരണയായത്. ഡല്‍ഹിയില്‍ എഎപി നാല് സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലും മത്സരിക്കും.