ന്യൂഡല്‍ഹി : രാജ്യത്ത് നിന്ന് ചൈനയിലേക്ക് അരലക്ഷം കോടി രൂപ ഹവാല പണമായി പോയെന്ന കണ്ടെത്തലിന് പിന്നാലെ എൻഫോഴ്സ്മെൻ്റെ ഡയറക്ടറേററ് (ഇഡി) അന്വേഷണം തുടങ്ങി.
അന്വേഷണത്തില്‍ കേന്ദ്ര ധന-ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളും സഹകരിക്കുന്നു. ചൈനയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ലക്ഷ്വറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, ഗാഡ്‌ജെറ്റ്‌സ് എന്നിവ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത നിരവധി സ്ഥാപനങ്ങൾ നികുതിവെട്ടിച്ചു എന്നാണ് സംശയിക്കുന്നത്.
ഇറക്കുമതി ചെയ്ത സാധനത്തിന്റെ കൃത്യമായ എണ്ണം കാണിക്കാതെ, ഇത് കുറച്ച് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. കണക്കില്‍പെടാത്ത ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങളുടെ തുക പണമായി ചൈന കമ്ബനികള്‍ക്ക് നല്‍കി. ഹവാല ശൃംഖല വഴിയായിരുന്നു പണം കൈമാറിയത് എന്നാണ് സംശയം.
Post Views: 311