മുംബൈ: ടെലികോം കമ്പനികൾ മൊബൈൽ ഫോൺ താരിഫ് ഉയർത്താൻ തയാറെടുക്കുന്നു. 25 ശതമാനം വർദ്ധന ഉണ്ടാവുമെന്നാണ് സൂചന.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആവും ഇത് നടപ്പാക്കുക. 5 ജി സാങ്കേതിക വിദ്യയ്കായി വൻ തോതിൽ നിക്ഷേപം നടത്തിയതും കമ്പനികളെ കുഴക്കുന്നുണ്ട്. ലാഭം വർദ്ധിപ്പിക്കുക മാത്രമാണ് ഇതിനുള്ള വഴി.
ഭാരതി എയർടെല്ലിന് 29 രൂപയും ജിയോക്ക് 26 രൂപയും ഇതിന്റെ ഭാഗമായി ഓരോ വ്യക്തിയില്‍ നിന്നും അധികം ലഭിക്കും എന്നാണ് കണക്ക്.
ഈ വർഷം അവസാനത്തോടെ 4ജി, 5ജി കണക്ഷനുകളില്‍ വലിയ റീച്ചാർജ് പാക്കുകള്‍ വർധിപ്പിക്കുകയും ചെറിയ മൂല്യമുള്ള പ്ലാനുകള്‍ ഘട്ടം ഘട്ടമായി വെട്ടിച്ചുരുക്കുകയും ചെയ്തേക്കാം ഉയർന്ന വേഗതയുള്ള കണക്ഷൻ അനുഭവപ്പെടുന്ന കാലം വരെ ടെലികോം സേവനങ്ങള്‍ക്ക് പണം നല്‍കാൻ ഉപഭോക്താക്കള്‍ തയ്യാറാകുമെന്ന് കമ്പനികൾ കരുതുന്നു.
Post Views: 210