December 18, 2024 6:30 pm

അർബുദ പ്രതിരോധ വാക്സിൽ അടുത്ത വർഷം

മോസ്കോ: അർബുദ പ്രതിരോധ വാക്സിൽ വികസിപ്പിച്ചതായി റഷ്യയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടുത്ത കൊല്ലം വിതരണം തുടങ്ങും.

വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള അവസാനവട്ട ശ്രമത്തിലാണ് ശാസ്ത്രജ്ഞരെന്നും ഉടന്‍ രോഗികള്‍ക്ക് ലഭ്യമാക്കുമെന്നും റഷ്യ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ ഫെബ്രുവരിയില്‍ വെളിപ്പെടുത്തിയിരുന്നു.

വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രേ കാപ്രിന്‍ വ്യക്തമക്കി.
അതേസമയം, ഏത് കാന്‍സറിനുള്ള വാക്‌സിനാണ് വികസിപ്പിച്ചിരിക്കുന്നതെന്ന കാര്യമോ വാക്സിന്‍റെ പേരോ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

വാക്‌സിന്റെ പ്രീ-ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയമായിരുന്നെന്ന് ഗമേലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയുടെ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റ്‌സ്ബര്‍ഗ് പറഞ്ഞു. കാന്‍സര്‍ മുഴകളുടെ വളര്‍ച്ചയും മറ്റൊരിടത്ത് പുതുതായി പ്രത്യക്ഷപ്പെടുന്നതും തടയാൻ വാക്‌സിന്‍ പര്യാപ്തമാണെന്നും അദ്ദേഹം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News