January 8, 2025 8:10 am

പാർടിയിൽ വെല്ലുവിളി:  ട്രൂഡോ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു

ഒട്ടാവ: സ്വന്തം പാർടിയിലെ ആഭ്യന്തര കലാപത്തെ തുടർന്ന്,കനഡയുടെ പ്രധാനമന്ത്രി പദവിയിൽ നിന്ന് ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു. ലിബറൽ പാര്‍ട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നും ട്രൂഡോ അറിയിച്ചു.

പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കത്തെത്തുടര്‍ന്നാണ് രാജിയെന്ന് ട്രൂഡോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയിലെ വലിയ വിഭാഗം എതിരായതോടെയാണ് ട്രൂഡോയുടെ രാജി.

ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം മോശമായി തുടരുന്നതിനിടെയാണ് ഈ സംഭവം.കഴിഞ്ഞ 11 വര്‍ഷമായി പാര്‍ട്ടിയുടെ നേതാവാണ് ട്രൂഡോ. ഇതില്‍ ഒമ്പതുവര്‍ഷവും കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്ത് അദ്ദേഹമുണ്ടായിരുന്നു.

തിരഞ്ഞെടുപ്പുകളിൽ ട്രൂഡോയുടെ പാർട്ടിയുടേത് മോശം പ്രകടനമായിരിക്കെയാണ് പദവിയൊഴിയുന്നത്.ലിബറൽ പാർട്ടിക്കകത്തുതന്നെ ഈ ആവശ്യം ഉയർന്നിരുന്നു. പാർലമെന്റിൽ ലിബറൽ പാർട്ടിയുടെ 153 എംപിമാരിൽ 131 പേർ ട്രൂഡോയ്ക്ക് എതിരായിരുന്നു.

കൂടാതെ പാർട്ടിയുടെ അറ്റ്ലാന്റിക്, ഒന്റാറിയോ, ക്യൂബെക് പ്രവിശ്യകളിലെ ലിബറൽ പാർട്ടിയുടെ നേതൃത്വവും ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.

പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ മൂന്നു മുതൽ നാലു മാസം വരെയെടുക്കും. ഈ വർഷം ഒക്ടോബർ 20ന് മുൻപാണ് കാനഡയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്.

പുതിയ നേതാവിന്റെ സ്ഥാനത്തേക്ക് മുൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്, കനേഡിയൻ കേന്ദ്ര ബാങ്ക് മുൻ ഉദ്യോഗസ്ഥൻ മാർക് കാർനി, മുൻ മന്ത്രിമാരായ മെലനി ജോളി, ഡൊമിനിക് ലെബ്ലാങ്ക്, ബ്രിട്ടിഷ് കൊളംബിയ മുൻ പ്രധാനമന്ത്രി ക്രിസ്റ്റി ക്ലാർക്ക് എന്നിവരുടെ പേരാണ് പരിഗണയിൽ ഉള്ളതെന്ന് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News