അഞ്ചു കോടിയുടെ കള്ളപ്പണവുമായി ബി ജെ പി ദേശീയ സെക്രട്ടറി കുടുങ്ങി

മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, അഞ്ച് കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡ, പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിടിയിലായി. ഉടനെത്തിയ പൊലീസ് അദ്ദേഹത്തെ സ്ഥലത്ത് നിന്ന് മാറ്റി.

മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവാണ് താവ്ഡ. മുംബൈ വിരാറിലെ ഒരു ഹോട്ടലിൽ ബഹുജൻ വികാസ് അഘാഡി പ്രവർത്തകരാണ് താവ്ഡെയെ വളഞ്ഞത്. മുൻ മന്ത്രിയായ അദ്ദേഹം ബിഹാറിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്.ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരിൽ ഒരാളാണ് വിനോദ് താവ്ഡ.

ഹോട്ടലിൽ പണം വിതരണം ചെയ്യാനെത്തിയെന്ന് ആരോപിച്ച് വിനോദ് താവ്ഡയെ ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ തടഞ്ഞു വയ്ക്കുകയായിരുന്നു. വിനോദിന്റെ കയ്യിൽ നിന്ന് പണം കൈമാറാനുള്ള ആളുകളുടെ പേരു വിവരങ്ങളും കണ്ടെത്തിയതായി അവർ പറയുന്നു.

താവ്‌ഡെയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ 15 കോടി രൂപ വിതരണം ചെയ്യുന്നതായി പരാമർശിക്കുന്ന ഡയറി ഉണ്ടായിരുന്നുവെന്നും വിരാറിലെ ബഹുജന്‍ വികാസ് അഘാഡി എംഎൽഎ ഹിതേന്ദ്ര താക്കൂർ ആരോപിച്ചു.

5 കോടിയുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുംബൈയിൽ പിടിയിൽ; വോട്ടർമാരെ സ്വാധീനിക്കാനെന്ന് ആരോപണം- Vinod Tawde | BJP | Malayala Manorama

 

തിങ്കളാഴ്ച വൈകിട്ട് പരസ്യ പ്രചാരണം ഔദ്യോഗികമായി അവസാനിച്ചതിനു ശേഷം വിരാറില്‍ താവ്ഡെ തുടരുകയായിരുന്നുവെന്നാണ് പ്രതിപക്ഷപ്രവർത്തകർ ആരോപിക്കുന്നത്.

അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു. വിനോദ് താവ്‌ഡെ ദേശീയ ജനറൽ സെക്രട്ടറിയാണെന്നും അദ്ദേഹം വാർഡ് തലങ്ങളിൽ പണം വിതരണം ചെയ്യാൻ പോകുമോയെന്നുമാണ് ബിജെപി കേന്ദ്രങ്ങൾ ചോദിക്കുന്നത്. പുറത്തുവന്ന വിവരങ്ങൾ അസംബന്ധമാണെന്നും മഹാരാഷ്ട്ര ബിജെപി നേതൃത്വം പ്രതികരിച്ചു.

രണ്ട് ഡയറികള്‍ കണ്ടെത്തിയെന്ന് ഹിതേന്ദ്ര താക്കൂര്‍ പറഞ്ഞു. 15 കോടി രൂപയാണ് വിതരണം ചെയ്യാന്‍ പദ്ധതിയിട്ടതെന്നും ഇതിനെ കുറിച്ച് ഡയറിയില്‍ പറയുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പണവിതരണം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ ഹോട്ടലിലെത്തിയത്.

Vinod Tawde Viral Video: BVA Accuses BJP Leader of Distributing Money for Votes, Sparks Outrage Ahead of Maharashtra Assembly Election

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി കോടികള്‍ ഒഴുക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിനോദ് താവ്‌ഡെയെ പോലുള്ള മുതിര്‍ന്ന ദേശീയ നേതാക്കള്‍ ഉള്‍പ്പടെ ഇതില്‍ നേരിട്ട് പങ്കാളികളാവുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

എന്‍.സി.പി നേതാവ് സുപ്രിയ സുലേയും ആരോപണവുമായി രംഗത്തെത്തി. നോട്ട് നിരോധനം നടപ്പിലാക്കിയ ബി.ജെ.പി തന്നെയാണ് മഹാരാഷ്ട്രയില്‍ കോടികള്‍ ഒഴുക്കുന്നത്. എവിടെ നിന്നാണ് ഇത്രയും പണം വരുന്നത്. താവ്‌ഡെയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഇതിന്റെ ഭാഗമാവുന്നത് ഞെട്ടിക്കുന്നതാണെന്നും സുലേ പറഞ്ഞു.