December 12, 2024 5:24 am

ഹിന്ദു ക്ഷേത്രങ്ങൾ വീണ്ടും ആക്രമിച്ച് ഇസ്ലാമിക തീവ്രവാദികൾ

ധാക്ക: ബംഗ്ലാദേശില്‍ ഹൈന്ദ ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തുടരുകയാണ്.
ഒരു ക്ഷേത്രം കൂടി നശിപ്പിക്കപ്പെട്ടതായി ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ് (ഇസ്‌കോണ്‍) കൊല്‍ക്കത്ത വക്താവ് രാധാ രമണ്‍ ദാസ് അറിയിച്ചു.

നംഹട്ടയിലെ കേന്ദ്രമാണ് അക്രമികള്‍ അഗ്‌നിക്കിരയാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിനും ശ്രീ ശ്രീ മഹാഭാഗ്യ ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിനും നേരെയാണ് ആക്രമണം നടന്നത്.

ശ്രീ ശ്രീ ലക്ഷ്മി നാരായണന്റെ പ്രതിഷ്ഠകളും ക്ഷേത്രത്തിനുള്ളിലെ എല്ലാ വസ്തുക്കളും പൂര്‍ണമായും കത്തിനശിച്ചതായി രാധാ രമണ്‍ദാസ് പറഞ്ഞു.

അതിക്രമങ്ങള്‍ ബംഗ്ലാദേശിലെ ഇടക്കാല ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭരണകൂടവും പോലീസും പരാതികള്‍ പരിഹരിക്കുന്നതിനും ആശങ്കകള്‍ പരിഹരിക്കുന്നതിനും കാര്യമായൊന്നും ചെയ്യുന്നില്ലെന്നും രാധാ രമണ്‍ ദാസ് കുറ്റപ്പെടുത്തി.

ഇസ്‌കോണ്‍ മുന്‍ അംഗവും ഹിന്ദു സന്യാസിയുമായ ചിന്‍മോയി കൃഷ്ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അക്രമങ്ങള്‍ ശക്തമായത്.

ഒരു പരിപാടിക്കിടയില്‍ ബംഗ്ലാദേശ് പതാകയെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇസ്‌കോണ്‍ മതമൗലീകവാദ സംഘടനയാണെന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.മതമൗലിക വാദികൾ ആണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് വ്യക്തമാണെങ്കിലും സർക്കാർ അനങ്ങുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News