അയോധ്യ: ശ്രീരാമന്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം അയോധ്യയിലെ ആയിരക്കണക്കിന് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്ന് നാല് വര്‍ഷത്തിന് ശേഷം രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന്റെ ആത്മീയ അനുഭവത്തിലാണ് താനിപ്പോഴും.രാമന്‍ ഒരു തര്‍ക്കവിഷയമല്ല, ഒരു പരിഹാരമാണ് – അദ്ദേഹം പറഞ്ഞു.
‘ഇന്ന്, പ്രഭുരാമന്റെ ഭക്തര്‍ ഈ ചരിത്ര നിമിഷത്തില്‍ പൂര്‍ണ്ണമായും ലയിച്ചിരിക്കുന്നു എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്…രാജ്യത്തിന്റെയും ലോകത്തിന്റെയും എല്ലാ കോണുകളിലും ഉള്ള രാമഭക്തര്‍ക്ക് ഇത് ആഴത്തില്‍ അനുഭവപ്പെടുന്നു. ഈ നിമിഷം ദൈവികമാണ്, ഈ നിമിഷം എല്ലാറ്റിലും പവിത്രമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമമന്ദിര്‍-ബാബറി മസ്ജിദ് തര്‍ക്കത്തിലെ സുപ്രധാന വിധിയെ പരാമര്‍ശിച്ച് ഇന്ത്യന്‍ ജുഡീഷ്യറി നീതി ഉറപ്പാക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ‘ശ്രീരാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം ദശാബ്ദങ്ങളോളം നീണ്ടുനിന്നു. നീതി നടപ്പാക്കിയതിന് ഇന്ത്യയിലെ ജുഡീഷ്യറിയോട് ഞാന്‍ നന്ദി അറിയിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം തുറക്കുന്നതിനെ ‘വിനീതമായ നിമിഷം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യന്‍ പൗരന്മാരോട് വീട്ടില്‍ രാമജ്യോതി തെളിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ സാമൂഹിക ഘടനയെ ചോദ്യം ചെയ്യുന്നവരെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു.
‘ഇന്ന് ഞാനും ഭഗവാന്‍ ശ്രീരാമനോട് മാപ്പ് ചോദിക്കുന്നു. ഇത്രയും നൂറ്റാണ്ടുകളായി ഈ ജോലി ചെയ്യാന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത് നമ്മുടെ പ്രയത്‌നത്തിലും ത്യാഗത്തിലും തപസ്സിലും എന്തെങ്കിലുമൊക്കെ കുറവുണ്ടായിരുന്നത് കൊണ്ടാകാം. ഇന്ന് ആ ജോലി പൂര്‍ത്തിയായി. ശ്രീരാമന്‍ തീര്‍ച്ചയായും ഞങ്ങളോട് ക്ഷമിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.” മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന ‘പ്രൺ പ്രതിഷ്ഠ’ ചടങ്ങിന് ശേഷമാണ് രാം ലല്ലയുടെ മിഴി തുറന്നത്.
‘മുഖ്യ യജമാനൻ’ എന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ചടങ്ങിൽ പങ്കെടുത്തത്. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്. ചടങ്ങുകൾക്കിടെ സൈനിക ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി.
വജ്രങ്ങൾ, മാണിക്യങ്ങൾ, സ്വർണ്ണ വില്ലുകൾ, അമ്പുകൾ എന്നിവയാൽ അലങ്കരിച്ച വിഗ്രഹമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്. മോദി പൂജ നടത്തിയപ്പോൾ ആഭരണങ്ങളിലും പൂക്കളിലും പൊതിഞ്ഞ നിലയിലായിരുന്നു വിഗ്രഹം.
ചടങ്ങിന് പിന്നാലെ അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ സന്തോഷം പങ്കുവെച്ചു. “അയോധ്യാധാമിലെ ശ്രീരാമലല്ലയുടെ ജീവിതത്തിന്റെ സമർപ്പണത്തിന്റെ അസാധാരണ നിമിഷം എല്ലാവരേയും വികാരഭരിതരാക്കുന്നു. ഈ ദൈവികതയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്..!”, മോദി കുറിച്ചു.
ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് മേധാവി മോഹൻ ഭഗവത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. പാർട്ടി അധ്യക്ഷൻ ജെപി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ ബിജെപി നേതാക്കൾ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം വീക്ഷിച്ചു. അതേസമയം പ്രതിപക്ഷ നേതാക്കൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി.
രാഷ്ട്രീയ പ്രമുഖരെ കൂടാതെ രാജ്യത്തെ വിവിധ മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തികൾ ചടങ്ങിൽ പങ്കാളികളാകാൻ അയോധ്യയിലെത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, കത്രീന കൈഫ്, വിക്കി കൗശൽ എന്നിവരടക്കം ചടങ്ങിൽ പങ്കെടുക്കുന്നതിനായി അയോധ്യയിലെത്തി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംബ്ലെ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകൾ ഇഷ അംബാനി ഉൾപ്പെടെയുള്ളവർ ചടങ്ങിന് സാക്ഷിയായി.