ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ആം ആദ്മി പാർടി നേതാവും നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗ് ജയിൽ മോചിതനായി.കേസിൽ അറസ്റ്റിലായ എഎപി നേതാക്കളിൽ ഒരാൾക്ക് ജാമ്യം ലഭിക്കുന്നത് ഇതാദ്യം.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഇതേ മദ്യനയ കേസിൽ അറസ്റ്റിലായി നിലവിൽ തിഹാർ ജയിലിലാണ്.
കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അറസ്റ്റിലായ സഞ്ജയ് സിങ്ങിൽനിന്ന് ഇ.ഡി. പണമൊന്നും കണ്ടെടുത്തിട്ടില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, പി.ബി. വരലെ എന്നിവർ അടങ്ങിയ
സുപ്രിം കോടതി ബെഞ്ച് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
സഞ്ജയ് സിംഗിന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ നാലിനാണ് സഞ്ജയ് സിംഗിനെ ഇഡി അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച കോടതിക്കുമുന്നിൽ വന്ന ജാമ്യാപേക്ഷയെ ഇ.ഡി. എതിർത്തില്ല.
ജാമ്യ വ്യവസ്ഥകൾ താഴെ ചേർക്കുന്നു:
എക്സൈസ് പോളിസി കേസിൽ ഒരു അഭിപ്രായവും പുറത്ത് പറയാൻ പാടില്ല.
രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ഒരു ജാമ്യാപേക്ഷയും അതേ തുകയുടെ ഒരു ആൾ ജാമ്യവും നൽകണം.
കോടതിയിൽ നിന്ന് മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ല. കൂടാതെ പാസ്പോർട്ട് സമർപ്പിക്കുകയും വേണം
എൻസിആർ വിടുന്നതിന് മുമ്പ് തൻ്റെ വിശദമായ യാത്രാവിവരണം അന്വേഷണ ഉദ്യോഗസ്ഥനുമായി പങ്കിടണം.
ഫോൺ ലൊക്കേഷൻ എപ്പോഴും ഓണാക്കി വെക്കണം.