തലച്ചോറ് തിന്നുന്ന അമീബ: ചികിൽസയിലുള്ള കുട്ടി മരിച്ചു

കോഴിക്കോട്: തലച്ചോർ തിന്നുന്ന അമീബ ജ്വരം ബാധിച്ച് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരി ഫദ്‌വ മരിച്ചു. ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകള്‍ സംസ്ഥാനത്ത് ലഭ്യമല്ല

അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു ഈ കുട്ടി. മലപ്പുറം കളിയാട്ടമുക്ക് പടിഞ്ഞാറേപ്പീടിയേക്കല്‍ ഹസ്സന്‍കോയയുടെ മകൾ ആണ് ഫദ്‌വ .

തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മരിച്ചത്. ഈ മാസം ഒന്നിനാണ് കുട്ടി കടലുണ്ടി പുഴയിൽ കുളിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും തലവേദനയും വന്ന കുട്ടിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു.

ആരോഗ്യസ്ഥിതി മോശമായതോടെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് 8 ദിവസമായി വെന്റിലേറ്ററിലായിരുന്നു.

നിരീക്ഷണത്തിലുണ്ടായിരുന്ന മറ്റു 4 കുട്ടികളും ഇന്നലെ ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട് അറിയിച്ചു.

കേരളത്തില്‍ ഇതിനു മുൻപ് വിരളമായി മാത്രമാണ് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഈ രോഗം ബാധിച്ച് ആലപ്പുഴയില്‍ കൗമാരക്കാരന്‍ മരിച്ചിരുന്നു.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കാണപ്പെടുന്ന ‘ബ്രെയിന്‍ ഈറ്റര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന അമീബ മനുഷ്യരുടെ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ മൂക്കിനുള്ളിലൂടെ വെള്ളം അകത്തേക്ക് വലിച്ചുകയറ്റുകയോ ഒക്കെ ചെയ്യുമ്പോഴാണ് ഈ അമീബ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത് അമീബ തലച്ചോറില്‍ പ്രവേശിച്ചുകഴിഞ്ഞാന്‍ മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാകുകയുമാണ് ചെയ്യുന്നത്. ക്രമേണ കോശങ്ങള്‍ നശിച്ച് മരണത്തിലേക്കു നീങ്ങും.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ മൂക്കിനുള്ളിലൂടെ വെള്ളം അകത്തേക്ക് വലിച്ചുകയറ്റുകയോ ഒക്കെ ചെയ്യുമ്പോഴാണ് ഈ അമീബ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ഇത്തരം അമീബയുടെ സാന്നിദ്ധ്യമുള്ള വെള്ളം കുടിക്കുന്നത് വഴി രോഗം വരില്ല. മാത്രമല്ല രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുകയുമില്ല.

തുടക്കത്തില്‍ കടുത്ത പനി, തലവേദന, ഛര്‍ദ്ദി എന്നിവയാണ് ലക്ഷണങ്ങളായി കാണിക്കുക. എന്നാല്‍ മറ്റ് പല പനികള്‍ക്കും ഇതേ രോഗലക്ഷണമായതിനാല്‍ ആരും വിദഗ്ധ ചികിത്സ തേടാറില്ല. പനി രൂക്ഷമാകുന്നതോടെ തലച്ചോറില്‍ അണുബാധ കൂടുതലാകും. തുടര്‍ന്ന് അപസ്മാരം, ഓര്‍മ നഷ്ടമാകല്‍ തുടങ്ങിയ ഉണ്ടാകും. ഈ ഘട്ടത്തില്‍ മാത്രമാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണിതെന്ന് തിരിച്ചറിയാന്‍ കഴിയുക.