ന്യൂഡൽഹി: സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും ഒരേസമയത്ത് തന്നെയുള്ള തിരഞ്ഞെടുപ്പ് 2029 മുതൽ നടത്താൻ ശ്രമിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ബിജെപി പ്രകടനപത്രികയിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
“ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് “എന്ന ആശയം പുതിയതല്ല. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തണമോയെന്ന് പൊതുജനങ്ങൾ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ രൂപീകരിച്ച ഒരു കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുമായും ജഡ്ജിമാരുമായും നിയമവിദഗ്ധരുമായും കൂടിയാലോചിച്ച ശേഷം തയ്യാറാക്കിയ റിപ്പോർട്ടിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദ്ദേശിക്കുന്നു.
ഒന്നിലധികം തവണ തിരഞ്ഞെടുപ്പ് നടത്താൻ ചെലവഴിക്കുന്ന പണം ലാഭിക്കുന്നതിനും പൊതുജനങ്ങളുടെ സമയം ലാഭിക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.