March 12, 2025 10:58 am

കുടിയേറ്റക്കാർക്ക് രാജ്യം വിടാൻ പുതിയ ആപ്പ്

വാഷിംഗ്ടണ്‍: നിയമവിരുദ്ധമായി കുടിയേറിയവർക്ക് അറസ്റ്റും തടങ്കലും ഒഴിവാക്കി രാജ്യം വിടാൻ വഴിയൊരുക്കുന്ന ആപ്പ് അമേരിക്ക പുറത്തിറക്കി.

അവര്‍ക്ക് ഭാവിയില്‍ നിയമപരമായി മടങ്ങാനും ഇത് അവസരം ഒരുക്കുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് പ്രസിഡണ്ട് ഡൊണാൾ ട്രംപ് മുന്നറിയിപ്പ് നൽകിയതിനു പിന്നാലയാണിത്. പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് നടത്തിയ നാടുകടത്തൽ ഇത്ര വേഗത്തിലായിരുന്നില്ല.

ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന ചട്ടപ്രകാരം, നിയമ വിരുദ്ധ കുടിയേററക്കാർ ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലെങ്കിൽ അവർക്ക് പിഴയോ ജയില്‍ ശിക്ഷയോ വിധിക്കും

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News