വാഷിംഗ്ടണ്‍: മതിയായ രേഖകൾ ഇല്ലാതെ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്തി തുടങ്ങി. അനധികൃത കുടിയേറ്റക്കാരുമായി ഒരു സൈനിക വിമാനം പുറപ്പെട്ടതായി അധികൃതർ അറിയിച്ചു.
18,000 ഇന്ത്യക്കാര്‍ അനധികൃതമായി ഇവിടെ താമസിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അവരെ തിരികെ കൊണ്ടുവരുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ട്രംപിന് ഉറപ്പുനല്‍കിയിരുന്നു.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയതിനുശേഷം ഇന്ത്യയിലേക്കുള്ള ആദ്യ നാടുകടത്തലായിരിക്കും ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും നടത്തിയ സംഭാഷണത്തിനിടെ ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഇന്ത്യക്കാരുടെ നിയമവിരുദ്ധ കുടിയേറ്റത്തെക്കുറിച്ച് ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു.
രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ പ്രധാന പ്രവേശന കവാടമായി ഉപയോഗിച്ചിരുന്ന യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെ അയച്ചിട്ടുണ്ട്.സൈന്യത്തിന്റെ സഹായത്തോടെ കുടിയേറ്റവിരുദ്ധ അജണ്ട വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കി വരികയാണ് ഡോണള്‍ഡ് ട്രംപ്.
നിയമവിരുദ്ധരെന്ന് കരുതപ്പെടുന്ന കുടിയേറ്റക്കാരെ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് നാടുകടത്തല്‍ വിമാനങ്ങള്‍ കൊണ്ടുപോയത്.