April 4, 2025 10:02 am

ബംഗാളിലെ വ്യാജ നിയമനം: 25000 പേരെ പിരിച്ചുവിട്ട് സുപ്രീം കോടതി

ന്യൂഡൽഹി : ബംഗാളിലെ വ്യാജനിയമന കേസിൽ ഇരുപത്തി അയ്യായിരത്തിലധികം അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം റദ്ദാക്കി സുപ്രീം കോടതി ഉത്തരവിട്ടു.മുഖ്യമന്ത്രി മമത ബാനർജി സർക്കാരിനു കനത്ത തിരിച്ചടിയാണു കോടതി വിധി

ബംഗാൾ സ്‌കൂൾ സർവീസസ് കമ്മിഷൻ നിയമന കുംഭകോണത്തിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. നേരത്തേ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവാണ് കോടതി ശരിവച്ചത്.

ശൂന്യമായ ഒഎംആർ ഷീറ്റുകൾ സമർപ്പിച്ച് നിയമവിരുദ്ധമായി ഇവർ നിയമിക്കപ്പെട്ടു എന്നാണ് ആരോപണം. അധ്യാപക നിയമന കേസിൽ മുൻ വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജി ഉൾപ്പെടെ നിരവധി തൃണമൂൽ നേതാക്കളും മുൻ ഉദ്യോഗസ്ഥരും ജയിലിലാണ്.

ബിജെപി നേതാക്കൾ, ജുഡീഷ്യറിയെ സ്വാധീനിച്ചാണു കോടതി വിധി സമ്പാദിച്ചത് എന്നായിരുന്നു ഹൈക്കോടതി ഉത്തരവ് പുറത്തുവന്നപ്പോൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News